'സയാര' ട്രെയിലറിൽനിന്ന് അറേഞ്ച്ഡ്
Bollywood

'സയാര'യുടെ മാര്‍ക്കറ്റിങ് തന്ത്രത്തെ പ്രശംസിച്ച് ഷാരുഖ്; മനസുതുറന്ന് സംവിധായകന്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ജനപ്രിയ ഹിറ്റുകളിലൊന്നായ 'സയാര' എന്ന റൊമാന്റിക് ചിത്രത്തിന്റെ വിജയത്തിനു പിന്നിലെ വ്യത്യസ്തമായ മാര്‍ക്കറ്റിങ് രീതികളെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകന്‍ മോഹിത് സൂരി. ചിത്രത്തിലെ നായകന്‍ അഹാന്‍ പാണ്ഡെയെയും നായിക അനീത് പദ്ദയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പതിവ് അഭിമുഖങ്ങളോ പ്രമോഷന്‍ പരിപാടികളോ ഒഴിവാക്കിയുള്ള തന്ത്രമാണ് സിനിമയ്ക്ക് ഗുണകരമായതെന്ന് അദ്ദേഹം പറഞ്ഞു. ഈ രീതിയെ ബോളിവുഡ് ബാദ്ഷാ ഷാരുഖ് ഖാന്‍ നേരിട്ട് പ്രശംസിച്ചതായും മോഹിത് വെളിപ്പെടുത്തി.

സിദ്ധാര്‍ഥ് ആനന്ദിന്റെ ദീപാവലി പാര്‍ട്ടിയില്‍ ഷാരുഖ് ഖാനെ കണ്ടുമുട്ടിയപ്പോഴാണ് അദ്ദേഹം ഈ മാര്‍ക്കറ്റിങ് രീതിയെക്കുറിച്ച് സംസാരിച്ചതെന്ന് മോഹിത് സൂരി പറഞ്ഞു. താരങ്ങളുടെ പതിവ് അഭിമുഖങ്ങള്‍ ചെയ്യുന്നതിനു പകരം സിനിമയിലെ സംഗീതത്തിനു പ്രാധാന്യം നല്‍കിയത് മികച്ച തീരുമാനമാണെന്ന് ഷാരുഖ് പറഞ്ഞു. വലിയ താരങ്ങളില്ലാത്തതിനാല്‍ സംഗീതം ജനങ്ങളിലേക്ക് എത്തിക്കാനാണ് നിര്‍മാതാക്കള്‍ കൂടുതല്‍ പണം ചെലവഴിച്ചത്. ഇത് സിനിമയുടെ ആധികാരികത നിലനിര്‍ത്താന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹിത് സൂരി

സിനിമയുടെ ബജറ്റിനെക്കുറിച്ചോ, അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ചോ തനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും നിര്‍മാതാവ് ആദിത്യ ചോപ്ര തനിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും മോഹിത് പറഞ്ഞു. ഏകദേശം 45 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ 'സയാര' ആഗോളതലത്തില്‍ 570 കോടി രൂപയാണ് കരസ്ഥമാക്കിയത്.