കൃഷ്ണമുഖർജിയും റാണി മുഖർജിയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Bollywood

ന​ടി റാ​ണി മു​ഖ​ർ​ജി​യു​ടെ മാ​താ​വ് കൃ​ഷ്ണ മു​ഖ​ർ​ജി അ​ന്ത​രി​ച്ചു

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോ​ളി​വു​ഡ് ന​ടി റാ​ണി മു​ഖ​ർ​ജി​യു​ടെ മാ​താ​വും മു​ൻ പി​ന്ന​ണി ഗാ​യി​ക​യു​മാ​യ കൃ​ഷ്ണ മു​ഖ​ർ​ജി (75) അ​ന്ത​രി​ച്ചു. കു​റ​ച്ചു​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. യ​ഷ് രാ​ജ് ഫി​ലിം​സ് ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് കൃ​ഷ്ണ മു​ഖ​ർ​ജി​യു​ടെ വി​യോ​ഗ​വാ​ർ​ത്ത അറിയിച്ചത്. വി​യോ​ഗ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ ദു:ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​നും ഫി​ലി​മാ​ല​യ സ്റ്റു​ഡി​യോ​സി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ റാം ​മു​ഖ​ർ​ജി​യാ​ണ് ഭ​ർ​ത്താ​വ്. 2017-ൽ ആണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്). ബം​ഗാ​ളി സി​നി​മ​യി​ലെ പി​ന്ന​ണി ഗാ​യി​ക കൂ​ടി​യാ​യി​രു​ന്നു കൃ​ഷ്ണ മു​ഖ​ർ​ജി.

റാണി മുഖർജി കുട്ടിക്കാലത്ത് കൃഷ്ണമുഖർജിക്കൊപ്പം

തന്‍റെ സി​നി​മാ ക​രി​യ​റിന്‍റെ തു​ട​ക്ക​ത്തി​ൽ വ​ലി​യ പി​ന്തു​ണ ന​ൽ​കു​ക​യും അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രാ​ൻ പ്രേ​ര​ണ​യാ​വു​ക​യും ചെ​യ്ത​ത് അ​മ്മ​യാ​ണെ​ന്ന് റാ​ണി മു​ഖ​ർ​ജി പ​ല​പ്പോ​ഴും അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.