രണ്‍ബീര്‍ കപുര്‍ ഫോട്ടോ-അറേഞ്ച്ഡ്
Bollywood

ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച 100 വ്യ​ക്തി​ക​ളു​ടെ പ​ട്ടി​ക​യി​ൽ രൺബീറും

പപ്പപ്പ ഡസ്‌ക്‌

ലോ​ക​പ്ര​ശ​സ്ത മാ​ഗ​സി​നാ​യ ടൈം ​ത​യാ​റാ​ക്കി​യ 2026 ലെ ​സ്വാ​ധീ​ന​ശ​ക്തി​യു​ള്ള 100 വ്യ​ക്തി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ബോ​ളി​വു​ഡ് താ​രം ര​ൺ​ബീ​ർ ക​പു​ർ ഇ​ടം​പി​ടി​ച്ചു. ഗൂ​ഗി​ൾ സി​ഇ​ഒ സു​ന്ദ​ർ പി​ച്ചൈ, പ്ര​ശ​സ്ത ഷെ​ഫ് വി​കാ​സ് ഖ​ന്ന എ​ന്നി​വ​ർ​ക്കൊ​പ്പം ഈ ​പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ ഏ​ക ഇ​ന്ത്യ​ൻ ന​ട​നാ​ണ് ര​ൺ​ബീ​ർ. ബ്ലേ​ക്ക് ലൈ​വ്‌​ലി, ബെ​ൻ സ്റ്റി​ല്ല​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളും ഇ​ത്ത​വ​ണ​ത്തെ ടൈം ​പ​ട്ടി​ക​യി​ൽ ഇടംപിടിച്ചിട്ടുണ്ട്.

ര​ൺ​ബീ​റി​ന്‍റെ ഈ ​നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ന​ട​ൻ ആ​യു​ഷ്മാ​ൻ ഖു​റാ​ന ടൈം ​മാ​ഗ​സി​നി​ൽ ഒ​രു കു​റി​പ്പെ​ഴു​തി​യി​ട്ടു​ണ്ട്. ര​ൺ​ബീ​ർ വെ​റു​മൊ​രു ചലച്ചിത്രതാ​രം മാ​ത്ര​മ​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ ക​ഥ​ക​ളെ ആ​ഗോ​ള പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സവിശേഷവ്യക്തിയാണെന്നും അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. മാ​റു​ന്ന ഇ​ന്ത്യ​യു​ടെ സം​വേ​ദ​ന​ക്ഷ​മ​ത​യെ​യും ല​ളി​ത​മാ​യ സ​ത്യ​സ​ന്ധ​ത​യെ​യും ര​ൺ​ബീ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​വെ​ന്നും ആ​യു​ഷ്മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

'രാമായണം' സെറ്റിൽനിന്ന് എന്ന അടിക്കുറിപ്പോടെ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങൾ

ര​ൺ​ബീ​ർ ക​പു​ർ ശ്രീ​രാ​മ​നാ​യി വേ​ഷ​മി​ടു​ന്ന രാ​മാ​യ​ണം എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യ പ്ര​തീ​ക്ഷ​ക​ൾ​ക്കി​ട​യി​ലാ​ണ് ഈ ​അം​ഗീ​കാ​രം തേ​ടി​യെ​ത്തു​ന്ന​ത്. നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്രം നാലായിരം കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ത്താ​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സാ​യ് പ​ല്ല​വി സീ​ത​യാ​യും, യാഷ് രാ​വ​ണ​നാ​യും, സ​ണ്ണി ഡി​യോ​ൾ ഹ​നു​മാ​നാ​യും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം ഒ​ക്ടോ​ബ​റി​ൽ ദീ​പാ​വ​ലി റി​ലീ​സാ​യി പു​റ​ത്തി​റ​ങ്ങും. ര​ണ്ടാം ഭാ​ഗം 2027 ദീ​പാ​വ​ലി​ക്കാ​ണ് റിലീസ് ചെയ്യുക.