ശി​വ് സാ​ഗ​ർ,'രാമായണ'ത്തിൽ ശ്രീരാമനായി രൺബീർ കപുർ അറേഞ്ച്ഡ്
Bollywood

'ശ്രീരാമനേക്കാൾ യോജിക്കുക ശ്രീകൃഷ്ണവേഷം': രൺബീറിനെപ്പറ്റി വീണ്ടും ശി​വ് സാ​ഗ​ർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'രാ​മാ​യ​ണ'​യി​ൽ ശ്രീ​രാ​മ​നാ​യി ര​ൺ​ബീ​ർ ക​പു​ർ എ​ത്തു​ന്ന​ത് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ, കാ​സ്റ്റിങ്ങി​നെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​തി​ഹാ​സ പ​ര​മ്പ​ര​യാ​യ 'രാ​മാ​യ​ണ'​യു​ടെ സംവിധായകൻ രാ​മാ​ന​ന്ദ് സാ​ഗ​റിന്‍റെ ചെ​റു​മ​ക​ൻ ശി​വ് സാ​ഗ​ർ. ശ്രീ​രാ​മ​നേ​ക്കാ​ൾ ശ്രീ​കൃ​ഷ്ണ​ന്‍റെ വേ​ഷമാണ് ര​ൺ​ബീ​ർ ക​പു​റിനു അ​നു​യോ​ജ്യ​മെന്ന് ശി​വ് സാ​ഗ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​ത്. നേരത്തെ ര​ൺ​ബീ​ർ ക​പു​റി​നെ ശ്രീ​രാ​മ​നാ​യി സങ്കൽപ്പിക്കാൻ സാ​ധി​ക്കി​ല്ലെ​ന്നും 'അ​നി​മ​ൽ' എ​ന്ന സി​നി​മ​യി​ലെ റ​ൺ​ബീ​റിന്‍റെ പ്ര​ക​ട​ന​ത്തിനുശേ​ഷം അ​ദ്ദേ​ഹ​ത്തെ രാ​മ​ന്‍റെ വേ​ഷ​ത്തി​ൽ കാ​ണാ​ൻ ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി പ്ര​യാ​സ​മു​ണ്ടെ​ന്നും ശി​വ് സാ​ഗ​ർ അഭിപ്രായപ്പെട്ടിരുന്നു.

ശ്രീ​രാ​മ​ൻ എ​ന്നാ​ൽ മ​ര്യാ​ദാ പു​രു​ഷോ​ത്ത​മ​നും ഗൗ​ര​വ​വും അ​ച്ച​ട​ക്ക​വും ശാ​ന്ത​ത​യും നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​വു​മാ​ണ്. എ​ന്നാ​ൽ ശ്രീ​കൃ​ഷ്ണ​ൻ കു​സൃ​തി​യും ലീ​ല​ക​ളും നി​റ​ഞ്ഞ ഭാ​വ​ങ്ങ​ളു​ള്ള ആ​ളാ​ണ്. ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ ര​ൺ​ബീ​റിന്‍റെ സ​വി​ശേ​ഷ​ത​ക​ൾ കൃ​ഷ്ണ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് കൂ​ടു​ത​ൽ യോ​ജി​ക്കു​ന്ന​താ​ണെ​ന്ന് ത​നി​ക്ക് തോ​ന്നു​ന്നു​വെ​ന്ന് ശി​വ് സാ​ഗ​ർ പ​റ​ഞ്ഞു. ഇ​ത് ര​ൺ​ബീ​റിന്‍റെ അ​ഭി​ന​യ​ശേ​ഷി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത​ല്ലെ​ന്നും, ത​ന്‍റെ മ​നസി​ലു​ള്ള ശ്രീ​രാ​മ​ന്‍റെ പ്ര​തി​ച്ഛാ​യ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

'രാമായണ'ത്തിൽ ശ്രീരാമനായി രൺബീർ കപുർ

അ​തേ​സ​മ​യം, ക​പു​ർ കു​ടും​ബ​വു​മാ​യി സാ​ഗ​ർ കു​ടും​ബ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ ഊ​ഷ്മ​ള ബ​ന്ധ​മു​ണ്ടെ​ന്നും ര​ൺ​ബീ​റി​നോ​ട് വ്യ​ക്തി​പ​ര​മാ​യി യാ​തൊ​രു എ​തി​ർ​പ്പു​മി​ല്ലെ​ന്നും ശി​വ് സാ​ഗ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​യ് പ​ല്ല​വി സീ​ത​യാ​യും യാ​ഷ് രാ​വ​ണ​നാ​യും എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗം ദീ​പാ​വ​ലി റി​ലീ​സാ​യി തിയേ​റ്റ​റു​ക​ളി​ലെ​ത്തും.