Bollywood

'കണ്ടതൊന്നുമല്ല, ഇനി കാണാനിരിക്കുന്നതാണ് രാമായണവിസ്മയം':ഛായാ​ഗ്രാഹകൻ പറയുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

'രാ​മാ​യ​ണ' ബോ​ക്സ് ഓ​ഫീ​സി​ൽ ച​രി​ത്ര​നേ​ട്ട​ങ്ങ​ൾ കു​റി​ച്ച് മു​ന്നേ​റുമ്പോൾ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വിശേഷങ്ങൾ പു​റ​ത്തു​വി​ട്ട് അണിയറപ്രവർത്തകർ. ചി​ത്ര​ത്തി​ന്‍റെ ഛായാഗ്രാഹകൻ പ​ങ്ക​ജ് കു​മാ​റാ​ണ് 'രാ​മാ​യ​ണം: പാ​ർ​ട്ട് 2'-വിന്‍റെ ​പു​രോ​ഗ​തി​യെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

രണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടിങ് ഇ​തി​നോ​ട​കം അറുപതു ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യ​താ​യി പ​ങ്ക​ജ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. ആ​ദ്യ ഭാ​ഗ​ത്തേ​ക്കാ​ൾ വ​ള​രെ വ​ലി​യ സ്കെ​യി​ലി​ലാണ് ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്ന​ത്. ഹ​നു​മാ​ൻ, വാ​ന​ര സേ​ന തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വും വ​ലി​യ തോ​തി​ലു​ള്ള യു​ദ്ധ രം​ഗ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്എ​ക്സ്, മോ​ഷ​ൻ ക്യാ​പ്ച​ർ വ​ർ​ക്കു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

'രാമായണ' പോസ്റ്റർ

രാ​മല​ക്ഷ്മ​ണ​ന്മാ​രു​ടെ യാ​ത്ര​യും, ഹ​നു​മാന്‍റെ വ​ര​വും, ല​ങ്കാ ദ​ഹ​ന​വും രാ​വ​ണ​നു​മാ​യു​ള്ള അ​ന്തി​മ യു​ദ്ധ​വു​മെ​ല്ലാം ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും. ആ​ദ്യം 2027-ൽ ​റി​ലീ​സ് ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്രം, വി​എ​ഫ്എ​ക്സ് ജോ​ലി​ക​ൾ​ക്കും പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​നും കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി 2028 ദീ​പാ​വ​ലി റി​ലീ​സാ​യി മാ​റ്റി​യ​താ​യി നി​ർ​മാ​താ​വ് ന​മിത് മ​ൽ​ഹോ​ത്ര​യും ഇ​തി​നോ​ട​കം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ​ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന്‍റെ അ​പ്ഡേ​റ്റു​ക​ൾ ആ​രാ​ധ​ക​രി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.