ഇത് ലോകസിനിമയ്ക്കുള്ള 'മഹാ' ഭാരതകഥ; 1000 കോടിയും കടന്ന് 'രാമായണ'

'രാമായണ' 1000 കോടി നേട്ടത്തിന്റെ പോസ്റ്റർ
'രാമായണ' 1000 കോടി നേട്ടത്തിന്റെ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

ബോ​ക്സ് ഓ​ഫീ​സി​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് ബോ​ളി​വു​ഡ് താ​രം ര​ൺ​ബീ​ർ ക​പുർ നാ​യ​ക​നാ​യെത്തി​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 'രാ​മാ​യ​ണ: പാ​ർ​ട്ട് 1'. റി​ലീ​സ് ചെ​യ്ത് വെ​റും എ​ട്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് 1000 കോ​ടി പിന്നിട്ടതായി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്ത ​ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ കു​തി​പ്പാ​ണ് ന​ട​ത്തി​യ​ത്.

Must Read
രാജമൗലിയുമായി ചേർന്ന് 'മഹാഭാരത'? വ്യക്തമായ ഉത്തരം നല്കാതെ 'രാമായണ' നിർമാതാവ്
'രാമായണ' 1000 കോടി നേട്ടത്തിന്റെ പോസ്റ്റർ

'ഭാ​ര​ത​ത്തി​ൽ തു​ട​ങ്ങി ലോ​ക​ത്തേ​ക്ക്, ഈ ​യാ​ത്ര തു​ട​രു​ന്നു. എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം 2028-ലെ ​ദീ​പാ​വ​ലി റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നും ഇ​തി​നോ​ട​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

'രാമായണ' 1000 കോടി നേട്ടത്തിന്റെ പോസ്റ്റർ
'രാമായണ' 1000 കോടി നേട്ടത്തിന്റെ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ര​ൺ​ബീ​ർ ക​പു​റി​നൊ​പ്പം സാ​യ് പ​ല്ല​വി, യ​ഷ് തു​ട​ങ്ങി​ വ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ദീ​പാ​വ​ലി വാ​രാ​ന്ത്യ​ത്തി​ലും അ​തി​നു​ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ലും മി​ക​ച്ച ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്രം, ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​യി​രം കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടു​ന്ന പ​തി​നൊ​ന്നാ​മ​ത്തെ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി മാ​റി. ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​ണ് ഇ​തി​ലൂ​ടെ ര​ൺ​ബീ​ർ ക​പു​ർ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

'രാമായണ' 1000 കോടി നേട്ടത്തിന്റെ പോസ്റ്റർ
'രാമായണ' 1000 കോടി നേട്ടത്തിന്റെ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

നമിത് മല്‍ഹോത്ര രണ്ടു ഭാഗങ്ങളിലായി ഏകദേശം 4,000 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആ ദൃശ്യവിസ്മയത്തിന്റെ സംവിധായകൻ നിതേഷ് തിവാരിയാണ്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ റെക്കോഡ് ബജറ്റ് ആണിത്. ഓസ്‌കര്‍ ജേതാക്കളായ ഹോളിവുഡ് ലെജന്‍ഡ് ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും 'രാമായണ' സം​ഗീതസംവിധാനത്തിനായി ഒന്നിച്ചു. ഒന്നിക്കുന്നു. രവി ദുബെ (ലക്ഷ്മണന്‍), അരുണ്‍ ഗോവില്‍ (ദശരഥന്‍), ലാറ ദത്ത (കൈകേയി), രാകുല്‍ പ്രീത് സിങ് (ശൂര്‍പ്പണഖ), ശോഭന (കൈകേയി), വിവേക് ഒബ്റോയ് (വിദ്യുജിഹ്വന്‍),സണ്ണി ഡിയോള്‍(ഹനുമാൻ) എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.