'രാമായണ'യിൽ ശ്രീരാമനായി രൺബീർ കപുർ സ്ക്രീൻ​ഗ്രാബ്
Bollywood

'രാമായണ' ഒരു ദിവസം നേരത്തെ എത്തിയേക്കും; ആ​ഗോള റിലീസ് നവംബർ അഞ്ചിന്?

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോ​ളി​വു​ഡ് താ​രം ര​ൺ​ബീ​ർ ക​പു​റി​നെ നാ​യ​ക​നാ​ക്കി നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'രാ​മാ​യ​ണ പാ​ർ​ട്ട് 1' തീ​രു​മാ​നി​ച്ച​തി​ലും ഒ​രു ദി​വ​സം മു​മ്പേ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ന​വം​ബ​ർ ആറിനു ​റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന ചി​ത്രം ന​വം​ബ​ർ അഞ്ചിനുതന്നെ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി ബോ​ളി​വു​ഡ് മാധ്യമങ്ങൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യി​ലും വി​ദേ​ശ വി​പ​ണി​യി​ലും ഒ​രേ ദി​വ​സം ത​ന്നെ ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​ണ് നി​ർമാ​താ​ക്ക​ളു​ടെ പ​ദ്ധ​തി. പു​തി​യ തിയ​തി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഉടൻ പ്ര​ഖ്യാ​പിക്കും. ഇ​തി​ഹാ​സ​കാ​വ്യം രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ഒ​ന്നാം ഭാ​ഗം ഈ ​വ​ർ​ഷ​വും, ര​ണ്ടാം ഭാ​ഗം 2027 ദീ​പാ​വ​ലി​ക്കും തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

'രാമായണ'യിൽ സീതയായി സായ് പല്ലവി

രാജ്യാന്തര വിപണികളില്‍ വെള്ളിയാഴ്ച അടിസ്ഥാനമാക്കിയാണ് സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുന്നത്. അതിനാലാണ് നവംബര്‍ ആറ് വെള്ളിയാഴ്ച വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് ദീപാവലി റിലീസായി ചിത്രം എത്തിക്കാനായിരുന്നു ലക്ഷ്യം. ഇതിനുപുറമെ, നവംബര്‍ അഞ്ചിന് വിദേശത്ത് പ്രത്യേക പെയ്ഡ് പ്രിവ്യൂകളും സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു.

'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർ,സീതയായി സായ് പല്ലവി,ലക്ഷ്മണനായി രവി ദുബൈ എന്നിവർ

ര​ൺ​ബീ​ർ ക​പു​ർ ശ്രീ​രാ​മ​നാ​യി എ​ത്തു​മ്പോ​ൾ സീ​ത​യാ​യി സാ​യ് പ​ല്ല​വി​യും ല​ക്ഷ്മ​ണ​നാ​യി ര​വി ദു​ബെ​യും വേ​ഷ​മി​ടു​ന്നു. രാ​വ​ണ​നാ​യി ക​ന്ന​ഡ താ​രം യാ​ഷും ഹ​നു​മാ​നാ​യി സ​ണ്ണി ഡി​യോ​ളും അ​ഭി​ന​യി​ക്കു​ന്നു. കൈകേയി​യാ​യി ലാ​റ ദ​ത്ത​യും ശൂ​ർ​പ്പ​ണ​ഖ​യാ​യി രാ​കു​ൽ പ്രീ​ത് സിങ്ങും മ​ണ്ഡോ​ദ​രി​യാ​യി കാ​ജ​ൽ അ​ഗ​ർ​വാ​ളും വെള്ളിത്തിരയിൽ എത്തും.