'രാമായണ'യുടെ പുതിയ പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Bollywood

സീതാസമേതം രൺബീറിന്റെ രാമൻ,രാവണഭാവത്തിൽ യഷ്; 'രാമായണ' പുതിയപോസ്റ്ററുകൾ വൈറൽ

പപ്പപ്പ ഡസ്‌ക്‌

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ പുതിയ പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയിലും ചലച്ചിത്രപ്രേമികള്‍ക്കിടയിലും വന്‍ വരവേല്പ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുത്തന്‍ വിഷ്വലുകളും പോസ്റ്ററുകളും ചുരുങ്ങിയ സമയത്തിനകമാണ് തരംഗമായി മാറിയത്.

ശ്രീരാമനായി എത്തുന്ന രണ്‍ബീര്‍ കപുറിന്റെയും രാവണനായി എത്തുന്ന യാഷിന്റെയും വേറിട്ട ലുക്കുകളാണ് പോസ്റ്ററുകളിലെ പ്രധാന ആകര്‍ഷണം. രണ്ടുപോസ്റ്ററുകളാണ് പുതുതായി പുറത്തിറക്കിയത്. ഒന്നാം പോസ്റ്ററിൽ ശ്രീരാമനായി രൺബീർ കപുർ സീതയായി സായ് പല്ലവി ലക്ഷ്മണനായി രവി ദുബൈ എന്നിവരാണുള്ളത്. രണ്ടാമത്തെ പോസ്റ്ററിൽ രാവണഭാവത്തോടെ യഷ് നിറഞ്ഞുനില്കുന്നു.

'രാമായണ' പുതിയ പോസ്റ്ററിൽ രാവണനായി യഷ്

ചിത്രത്തിന്റെ ഗ്രാഫിക്‌സും കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങും മികച്ച തലത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്ററുകള്‍. ഇവ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ 'ഫിനോമിനല്‍' എന്നും 'ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന അദ്ഭുതം' എന്നുമാണ് 'രാമായണ'യെ ആരാധകര്‍ വാഴ്ത്തുന്നത്.

രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഇതിഹാസ സിനിമ വന്‍ സാങ്കേതിക മികവോടെയാണ് തിയേറ്ററുകളിലെത്തുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ ടീസറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.