'രാമായണ' സക്സസ് പോസ്റ്റർ  കടപ്പാട്-ഫേസ്ബുക്ക്
Bollywood

'പുഷ്പ'യെയും മറികടന്ന് 'രാമായണ'; ഇനി മുന്നിൽ മൂന്നുസിനിമകൾ മാത്രം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ര​ൺ​ബീ​ർ ക​പു​ർ, സാ​യ് പ​ല്ല​വി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി‍​യ 'രാ​മാ​യ​ണ' 21 ദി​വ​സ​ത്തെ തി​യേ​റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​യി മാ​റി. 'പു​ഷ്പ 2'-ന്‍റെ ​ലൈ​ഫ് ടൈം ​ക​ള​ക്ഷ​ൻ മ​റി​ക​ട​ന്നാ​ണ് ചി​ത്രം ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ന​വം​ബ​ർ അഞ്ചിനാണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്.

സാ​ക്നി​ൽ​ക് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, 21 ദി​വ​സംകൊണ്ട് 'രാ​മാ​യ​ണ' ആ​ഗോ​ള​ത​ല​ത്തി​ൽ 1,755.60 കോ​ടി രൂ​പ ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടി. 1,742.10 കോ​ടി രൂ​പ ലോ​ക​മെ​മ്പാ​ടും നേ​ടി​യ 'പു​ഷ്പ 2'-നെ​യാ​ണ് ചി​ത്രം മ​റി​ക​ട​ന്ന​ത്. ഇ​തോ​ടെ, ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ 1,788.06 കോ​ടി രൂ​പ നേ​ടി​യ 'ബാ​ഹു​ബ​ലി 2' (2017) മാ​ത്ര​മാ​ണ് ഇ​നി 'രാ​മാ​യ​ണ'​യ്ക്ക് തൊ​ട്ടു​മു​ന്നി​ലു​ള്ള​ത്. പ​ട്ടി​ക​യി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ 'ദം​ഗ​ൽ' (2016 - 2,070.30 കോ​ടി രൂ​പ), 'ധു​ര​ന്ധ​ർ 2' (2026 - 1,813.39 കോ​ടി രൂ​പ) എ​ന്നി​വ​യാ​ണു​ള്ള​ത്.

'രാമായണ' സക്സസ് പോസ്റ്റർ

ഇ​ന്ത്യ​യി​ൽ നി​ന്ന് 982.55 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​നും 1,173.60 കോ​ടി രൂ​പ ഗ്രോ​സ് ക​ള​ക്ഷ​നും രാമായണ നേ​ടി. 1,000 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​ൻ എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് ചി​ത്രം അ​തി​വേ​ഗം അ​ടു​ക്കു​ക​യാ​ണ്. വി​ദേ​ശ വി​പ​ണി​ക​ളി​ൽ നി​ന്ന് ഇ​തു​വ​രെ 582 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ഗ്രോ​സ് ആ​യി നേ​ടി​യ​ത്.

21-ാം ദി​ന​ത്തി​ൽ 15,700 ഷോ​ക​ളി​ൽ നി​ന്നാ​യി 9.60 കോ​ടി രൂ​പ​യാ​ണ് നെ​റ്റ് ക​ള​ക്ഷ​ൻ ല​ഭി​ച്ച​ത്. ഇ​തി​ൽ ഹി​ന്ദി പ​തി​പ്പ് 13,463 ഷോ​ക​ളി​ൽ നി​ന്നാ​യി 6.75 കോ​ടി രൂ​പ നേടി. മ​ല​യാ​ള​ത്തി​ൽ നി​ന്ന് 1.10 കോ​ടി രൂ​പ​യും, ക​ന്ന​ഡ​യി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ​യും, ത​മി​ഴി​ൽ നി​ന്ന് 70 ല​ക്ഷം രൂ​പ​യും, തെ​ലു​ങ്കി​ൽ നി​ന്ന് 30 ല​ക്ഷം രൂ​പ​യും 21-ാം ദി​നം ല​ഭി​ച്ചു.

'രാമായണ' 1000 കോടി നേട്ടത്തിന്റെ പോസ്റ്ററുകൾ

പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ അ​സ്ഥി​ര​മാ​യ തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​തെ​ങ്കി​ലും, മി​ക​ച്ച പ്രേ​ക്ഷ​ക അ​ഭി​പ്രാ​യ​ങ്ങ​ളും അ​വ​ധി ദി​വ​സ​ങ്ങ​ളും ചി​ത്ര​ത്തി​ന് വ​ലി​യ കു​തി​പ്പേ​കി. ഗു​രു നാ​നാ​ക് ജ​യ​ന്തി അ​വ​ധി​യും ചൊ​വ്വാ​ഴ്ച​ത്തെ ടി​ക്ക​റ്റ് നി​ര​ക്ക് ഇ​ള​വും ഹി​ന്ദി പ​തി​പ്പി​ന് തി​ങ്ക​ളാ​ഴ്ച​യേ​ക്കാ​ൾ 44.89 ശ​ത​മാ​നം വ​ള​ർ​ച്ച ന​ൽ​കി​യ​താ​യി ട്രേ​ഡ് അ​ന​ലി​സ്റ്റ് ത​ര​ൺ ആ​ദ​ർ​ശ് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

4,000 കോ​ടി രൂ​പ ബ​ജ​റ്റി​ൽ ഒ​രു​ക്കി​യ 'രാ​മാ​യ​ണ'​യ്ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ പ്ര​ചാ​ര​ണ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ 27-ന് ​ലോ​സ് ഏ​ഞ്ച​ൽ​സി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.