'സമ്രാട്ട് പൃഥ്വിരാജി'ൽ അക്ഷയ്കുമാർ ഫോട്ടോ-അറേഞ്ച്ഡ്
Bollywood

'വെറും വേഷംകെട്ടൽ': അ​ക്ഷ​യ് കു​മാ​റി​നെ പരിഹസിച്ച് മു​കേ​ഷ് ഖ​ന്ന

പപ്പപ്പ റിപ്പോര്‍ട്ടര്‍

ച​ന്ദ്ര​പ്ര​കാ​ശ് ദ്വി​വേ​ദി സം​വി​ധാ​നം ചെ​യ്ത് 2022-ൽ ​പു​റ​ത്തി​റ​ങ്ങി​യ സാ​മ്രാ​ട്ട് പൃ​ഥ്വി​രാ​ജ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ക്ഷ​യ് കു​മാ​റി​ന്‍റെ പ്ര​ക​ട​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ന​ട​ൻ മു​കേ​ഷ് ഖന്ന രം​ഗത്ത്. ച​രി​ത്ര​പു​രു​ഷ​നാ​യ പൃ​ഥ്വി​രാ​ജ് ചൗ​ഹാ​നെ അ​വ​ത​രി​പ്പി​ക്കാ​ൻ വെ​റു​മൊ​രു വി​ഗ്ഗ് മാ​ത്രം വ​ച്ചാ​ൽ പോ​രെ​ന്നും ആ ​ക​ഥാ​പാ​ത്ര​ത്തി​ന് ആ​വ​ശ്യ​മാ​യ ഗാം​ഭീ​ര്യം അ​ക്ഷ​യ് കു​മാ​റി​നു ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഖന്ന പ​റ​ഞ്ഞു.

ഒ​രു ക​ഥാ​പാ​ത്ര​മാ​യി മാ​റു​മ്പോ​ൾ അ​തി​ന്‍റേതാ​യ ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളും രൂ​പ​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​കേ​ഷ് ഖ​ന്ന ചൂ​ണ്ടി​ക്കാ​ട്ടി. താ​ൻ അ​ഭി​ന​യി​ക്കു​മ്പോ​ൾ വേ​ഷ​വി​ധാ​ന​ത്തി​നു മാ​ത്ര​മാ​യി ഒ​ന്ന​ര മ​ണി​ക്കൂ​ർ ചി​ല​വ​ഴി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഏ​ഴ് ഇ​ഞ്ച് ഉ​യ​ര​മു​ള്ള കി​രീ​ട​മാ​ണ് അ​ന്നു ധ​രി​ച്ചി​രു​ന്ന​തെ​ന്നും ഖന്ന പറഞ്ഞു. ഒ​രു ച​രി​ത്ര സി​നി​മ ചെ​യ്യു​മ്പോ​ൾ അ​ർ​പ്പ​ണ​ബോ​ധം ആ​വ​ശ്യ​മാ​ണെ​ന്നും വെ​റു​മൊ​രു വേ​ഷം കെ​ട്ട​ല​ല്ല അ​തെ​ന്നും സും ​ചാ​ന​ലിനു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഖന്ന വ്യ​ക്ത​മാ​ക്കി.

മുകേഷ് ഖന്ന

അ​ക്ഷ​യ് കു​മാ​റി​നെ മാ​ത്ര​മ​ല്ല, ര​ൺ​വീ​ർ സിങ് ശ​ക്തി​മാ​ൻ ആ​യി എ​ത്തു​ന്ന​തി​നോ​ടു​ള്ള തന്‍റെ വി​യോ​ജി​പ്പും മു​കേ​ഷ് ഖ​ന്ന വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു. ര​ൺ​വീ​ർ ഊ​ർ​ജസ്വ​ല​നാ​യ ന​ട​നാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ഖി​ൽ​ജി​യെ​പ്പോ​ലെ​യു​ള്ള വേ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം മ​നോ​ഹ​ര​മാ​യി ചെ​യ്തു. എ​ന്നാ​ൽ ശ​ക്തി​മാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ക്വ​ത​യും ഗൗ​ര​വ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തി​നി​ല്ലെ​ന്നാ​ണ് ഖന്ന​യു​ടെ അ​ഭി​പ്രാ​യം. ര​ൺ​വീ​റി​ന് വേ​ണ​മെ​ങ്കി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യ ത​മ​രാ​ജ് കി​ൽ​വി​ഷി​നെ അ​വ​ത​രി​പ്പി​ക്കാ​മെ​ന്നും ഖന്ന പ​രി​ഹ​സി​ച്ചു.

'ശക്തിമാനാ'യി മുകേഷ് ഖന്ന

നേ​ര​ത്തെ സി​നി​മ​യു​ടെ റി​ലീ​സ് സ​മ​യ​ത്ത് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും അ​ക്ഷ​യ് കു​മാ​റിന്‍റെ പ്ര​ക​ട​ന​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു. അ​ക്ഷ​യ് കു​മാ​റിന്‍റെ സ്ഥി​രം രീ​തി​ക​ളി​ലൊ​തു​ങ്ങി​യ പ്ര​ക​ട​നം ഒ​രു ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന വി​മ​ർ​ശ​നം. സ​ഞ്ജ​യ് ദ​ത്ത്, സോ​നു സൂ​ദ്, മാ​നു​ഷി ഛി​ല്ല​ർ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

മു​കേ​ഷ് ഖ​ന്ന നാ​യ​ക​നാ​യി ദൂ​ര​ദ​ർ​ശ​നി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത 'ശ​ക്തി​മാ​ൻ' ഇ​ന്നും പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ത​രം​ഗ​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ പു​തി​യ 'ശ​ക്തി​മാ​ൻ' സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു ചലച്ചിത്രലോ​കം ന​ൽ​കു​ന്ന​ത്.