ഫറ ഖാൻ,'ദീവാംഗി ദീവാംഗി' എന്ന ഗാനരംഗത്തിൽ ഷാരൂഖ് ഖാനും മിഥുൻ ചക്രവർത്തിയും ഫേസ്ബുക്ക്,സ്ക്രീൻ​ഗ്രാബ്
Bollywood

'മിഥുൻ ചക്രവർത്തി അവിടേക്ക് വന്നപ്പോൾ സംഭവിച്ചത്...':ഫറ ഖാൻ പറയുന്നു...

പപ്പപ്പ ഡസ്‌ക്‌

ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി ഫറ ഖാന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് 'ഓം ശാന്തി ഓം'. ചിത്രത്തിലെ ഏറെ ജനപ്രീതി നേടിയ 'ദീവാംഗി ദീവാംഗി' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യം ഉണ്ടാക്കിയ വലിയ തരംഗത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഫറ. മിഥുന്‍ ചക്രവര്‍ത്തിക്കും മക്കളായ മിമോ, നമാഷി എന്നിവര്‍ക്കുമൊപ്പം ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അവർ കൗതുകകരമായ സംഭവം പങ്കുവെച്ചത്.

ഇന്ത്യന്‍ സിനിമയിലെ 32 പ്രമുഖ താരങ്ങള്‍ അണിനിരന്ന വലിയൊരു ഗാനരംഗമായിരുന്നു അത്. എന്നാല്‍ മിഥുന്‍ ചക്രവര്‍ത്തി സെറ്റിലേക്ക് എത്തിയപ്പോള്‍ ഉണ്ടായ ജനത്തിരക്കും ബഹളവും ഷാരൂഖ് ഖാനെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് ഫറ ഓര്‍ക്കുന്നു. ലൈറ്റ്മാന്‍മാര്‍ വരെ ജോലി മാറ്റിവെച്ച് അദ്ദേഹത്തെ കാണാന്‍ ഓടിയെത്തി. ഈ ബഹളത്തിനിടയില്‍ ഒരു സ്ത്രീ തലകറങ്ങി വീഴുകപോലുമുണ്ടായി. സെറ്റില്‍ നടന്ന ഈ യഥാര്‍ഥ സംഭവം പിന്നീട് പാട്ടിന്റെ ദൃശ്യങ്ങളിലും ഉള്‍പ്പെടുത്തുകയായിരുന്നു.

'ദീവാംഗി ദീവാംഗി' എന്ന ഗാനരംഗത്തിൽ നിന്ന്

ഗാനരംഗത്തിലെ നൃത്തച്ചുവടുകള്‍ക്കിടയില്‍ മിഥുന്‍ ചക്രവര്‍ത്തി ഷാരൂഖ് ഖാന്റെ തലയില്‍ തട്ടുന്ന രസകരമായ ഒരു രംഗമുണ്ട്. നൃത്തച്ചുവടുകള്‍ കൃത്യമായി പിന്തുടരാന്‍ ഷാരൂഖിന് സാധിക്കാതെ വന്നപ്പോള്‍ മിഥുന്‍ ചക്രവര്‍ത്തി സ്‌നേഹത്തോടെ തട്ടിയതാണെന്നും, അത് അതുപോലെ തന്നെ ഗാനത്തില്‍ നിലനിര്‍ത്തുകയായിരുന്നു എന്നും ഫറ വ്യക്തമാക്കുന്നു. ധാരാളം പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരന്ന ആ അനുഭവത്തെക്കുറിച്ച് മിഥുന്‍ ചക്രവര്‍ത്തിയും അഭിമുഖത്തില്‍ സന്തോഷത്തോടെ ഓര്‍ത്തെടുത്തു.