സഞ്ജയ് ലീല ബന്‍സാലി തന്നെ കഥയും തിരക്കഥയും നിര്‍മാണവും നിര്‍വഹിക്കുന്ന 'ലവ് ആന്റ് വാര്‍' 2027 ജനുവരി 21-ന് തിയേറ്ററുകളില്‍ എത്തും. യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. രണ്‍ബീര്‍ കപുറും വിക്കി കൗശലും വ്യോമസേന പൈലറ്റുമാരായാണ് വേഷമിടുന്നുവെന്നും സൂചനകളുണ്ട്.
'സാവരിയ'യ്ക്ക് ശേഷം രണ്‍ബീര്‍ കപുറുമായും 'ഗംഗുബായി കത്തിയാവാടി'ക്ക് ശേഷം ആലിയ ഭട്ടുമായും ബന്‍സാലി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. വിക്കി കൗശലുമായി ബന്‍സാലി ആദ്യമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും 'ലവ് ആന്‍ഡ് വാര്‍' എന്ന ചിത്രത്തിനുണ്ട്.രണ്‍ബീര്‍ കപുര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ലവ് ആന്റ് വാര്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നതിനു മുമ്പ് ആദ്യ ഗാനം പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. ചിത്രത്തിലെ ഗാനങ്ങളും പ്രമേയത്തിന്റെ ആഴവും ഗാനത്തിലൂടെ പ്രേക്ഷകരില്‍ ആവേശമാക്കുകയാണ് ലക്ഷ്യം.
തന്റെ സിനിമകളില്‍ സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കാറുള്ള ബന്‍സാലിക്ക് ഇത്തരം പ്രമോഷണല്‍ രീതി പുതുമയുള്ളതല്ല. മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത 'ബാജിറാവു മസ്താനി', നെറ്റ്ഫ്ലിക്സ് സീരീസായ 'ഹീരാമണ്ടി: ദ് ഡയമണ്ട് ബസാര്‍' എന്നിവയിലും ട്രെയിലറിന് മുമ്പ് ഗാനങ്ങള്‍ പുറത്തിറക്കുന്ന തന്ത്രമാണ് പയറ്റിയത്.
രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും അഭിനയിച്ച 'ബാജിറാവു മസ്താനി'യിലെ ആദ്യ ഗാനമായ 'ഗജാനന' 2015 സെപ്റ്റംബറില്‍ പുനെയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത് നവംബര്‍ 20-നായിരുന്നു. 'ഹീരാമണ്ടി'യിലും അമീര്‍ ഖുസ്രോയുടെ രചനയെ അടിസ്ഥാനമാക്കിയുള്ള 'സകല്‍ ബന്‍' എന്ന ഗാനം 2024 മാര്‍ച്ച് ഒമ്പതിന് പുറത്തുവിട്ട ശേഷമാണ് ഏപ്രില്‍ എട്ടിന് ട്രെയിലര്‍ അവതരിപ്പിച്ചത്.
സഞ്ജയ് ലീല ബന്‍സാലി തന്നെ കഥയും തിരക്കഥയും നിര്‍മാണവും നിര്‍വഹിക്കുന്ന 'ലവ് ആന്റ് വാര്‍' 2027 ജനുവരി 21-ന് തിയേറ്ററുകളില്‍ എത്തും. യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. രണ്‍ബീര്‍ കപുറും വിക്കി കൗശലും വ്യോമസേന പൈലറ്റുമാരായാണ് വേഷമിടുന്നുവെന്നും സൂചനകളുണ്ട്.
'സാവരിയ'യ്ക്ക് ശേഷം രണ്‍ബീര്‍ കപുറുമായും 'ഗംഗുബായി കത്തിയാവാടി'ക്ക് ശേഷം ആലിയ ഭട്ടുമായും ബന്‍സാലി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. വിക്കി കൗശലുമായി ബന്‍സാലി ആദ്യമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും 'ലവ് ആന്‍ഡ് വാര്‍' എന്ന ചിത്രത്തിനുണ്ട്.