'കൃഷ്ണാവതാരം പാര്‍ട്ട് 1: ഹൃദയം' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Bollywood

വെള്ളിത്തിരയിൽ കൃഷ്ണാവതാരം;റിലീസ് ആർട്ട് ഓഫ് ലിവിങ്ങുമായി സഹകരിച്ച്

പപ്പപ്പ റിപ്പോര്‍ട്ടര്‍

സിദ്ധാര്‍ഥ് ഗുപ്ത പ്രധാന വേഷത്തിലെത്തുന്ന ഭക്തിസാന്ദ്രമായ സിനിമാത്രയം 'കൃഷ്ണാവതാരം' അന്താരാഷ്ട്ര തലത്തില്‍ തരംഗമാകാന്‍ ഒരുങ്ങുന്നു. പരമ്പരയിലെ ആദ്യ ഭാഗമായ 'കൃഷ്ണാവതാരം പാര്‍ട്ട് 1: ഹൃദയം' ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനവുമായി സഹകരിച്ച് ആഗോളതലത്തില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്.

ഹാര്‍ദിക് ഗജ്ജര്‍ ആണ് സംവിധാനം. ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഒരു യുവാവിന് മുന്നില്‍ നിഗൂഢനായ ഒരു വ്യക്തി കൃഷ്ണന്റെ കഥ പറയുന്ന രൂപത്തിലാണ് സിനിമയുടെ ആഖ്യാനം. വൃന്ദാവനത്തിലെ രാധാ-കൃഷ്ണ ബന്ധവും, ദ്വാരകാധീശനായുള്ള ജീവിതവും, സത്യഭാമ, രുക്മിണി എന്നിവരുമായുള്ള ആത്മബന്ധവുമെല്ലാം ചിത്രത്തില്‍ മിഴിവോടെ അവതരിപ്പിക്കുന്നു.

'കൃഷ്ണാവതാരം പാര്‍ട്ട് 1: ഹൃദയം' പോസ്റ്റർ

സിദ്ധാര്‍ഥ് ഗുപ്ത കൃഷ്ണനായി തിളങ്ങുമ്പോള്‍ സംസ്‌കൃതി ജയാന, സുസ്മിത ഭട്ട്, നിവാശിനി കൃഷ്ണന്‍, കാര്‍ത്തിക് ജയാറാം തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ പിന്തുണയോടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നതിലൂടെ ഭാരതീയ സംസ്‌കാരവും കൃഷ്ണതത്ത്വവും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

'കൃഷ്ണാവതാരം പാര്‍ട്ട് 1: ഹൃദയം' പോസ്റ്റർ

'കൃഷ്ണാവതാരം പാര്‍ട്ട് 2: മന:', 'കൃഷ്ണാവതാരം പാര്‍ട്ട് 3: ആത്മ' എന്നിവയാണ് ഈ പരമ്പരയിലെ തുടര്‍ന്നുള്ള ഭാഗങ്ങള്‍. റിലീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.