നവംബർ 'രാമായണ'മാസം; വരവറിയിക്കാൻ 'രാമരാവണന്മാർ'

'രാമായണ' ട്രെയിലറിൽ നിന്ന്
'രാമായണ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ഇന്ത്യന്‍ സിനിമലോകം കാത്തിരിക്കുന്ന ഇതിഹാസചിത്രം 'രാമായണ പാര്‍ട്ട് 1' റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, വേറിട്ട പ്രൊമോഷന്‍ പദ്ധതികളുമായി അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രധാന താരങ്ങളായ രണ്‍ബീര്‍ കപുറും യാഷും റിലീസിന് മുന്‍പായി ആരാധകരെ നേരില്‍ കാണുന്നതിനായി രണ്ട് വന്‍ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കും.

Must Read
ഒരു സ്‌ക്രീനില്‍ രണ്ട് അവതാരങ്ങള്‍; 'രാമായണ'ത്തില്‍ ഇരട്ടവേഷത്തില്‍ രണ്‍ബീര്‍ കപുര്‍
'രാമായണ' ട്രെയിലറിൽ നിന്ന്

ഒക്ടോബര്‍ 31-ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രണ്‍ബീര്‍ കപുര്‍ ആരാധകരുമായി സംവദിക്കുമെന്നാണ് അണിയറപ്രവര്‍ത്തരില്‍നിന്നുള്ള റിപ്പോര്‍ട്ട്. തുടര്‍ന്ന് നവംബര്‍ ഒന്നിന് ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ഇവന്റിന് യാഷ് നേതൃത്വം നല്‍കും.

'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രണ്‍ബീര്‍ കപുർ
'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രണ്‍ബീര്‍ കപുർസ്ക്രീൻ​ഗ്രാബ്

കൂടാതെ, ദക്ഷിണേന്ത്യന്‍ വിപണിയിലെ വന്‍ സാധ്യതകള്‍ കണക്കിലെടുത്ത് ഹൈദരാബാദിലും സമാനമായ രീതിയില്‍ മൂന്നാമതൊരു ഇവന്റ് സംഘടിപ്പിക്കാന്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നിര്‍മാതാവ് നമിത് മല്‍ഹോത്ര, സംവിധായകന്‍ നിതീഷ് തിവാരി എന്നിവര്‍ക്കൊപ്പം രണ്‍ബീറും യാഷും അമേരിക്കയിലെ വിവിധ മാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

'രാമായണ' ട്രെയിലറിൽ രാവണനായി യഷ്
'രാമായണ' ട്രെയിലറിൽ രാവണനായി യഷ്സ്ക്രീൻ​ഗ്രാബ്

ഇന്ത്യന്‍ തിയേറ്ററുകളിലെ റിലീസിന് രണ്ട് ദിവസം മുമ്പ് ചിത്രം അന്താരാഷ്ട്ര വിപണിയില്‍ എത്തും എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. 2026 നവംബര്‍ ആറിന് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും. തുടര്‍ന്ന് ദീപാവലി റിലീസായി നവംബര്‍ എട്ടിനാണ് ഇന്ത്യയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. അന്താരാഷ്ട്ര റിലീസ് വെള്ളിയാഴ്ച ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നവംബര്‍ ആറ് തിരഞ്ഞെടുത്തതെന്നും, ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നവംബര്‍ എട്ടിന് ചിത്രം എത്തിക്കുന്നതെന്നും നിര്‍മാതാവ് നമിത് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു.

'രാമായണ' ട്രെയിലറിൽ സീതയായി സായ് പല്ലവി
'രാമായണ' ട്രെയിലറിൽ സീതയായി സായ് പല്ലവിസ്ക്രീൻ​ഗ്രാബ്

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപുറും രാവണനായി യാഷും വേഷമിടുന്നു. സീതയായി സായ് പല്ലവിയും ഹനുമാനായി സണ്ണി ഡിയോളും സ്‌ക്രീനിലെത്തുന്നു. ആദ്യഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ മാത്രമായിരിക്കും സണ്ണി ഡിയോളിന്റെ ഹനുമാന്‍ കഥാപാത്രം പ്രത്യക്ഷപ്പെടുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. രവി ദുബെ, ലാറ ദത്ത, രാകുല്‍ പ്രീത് സിങ്, അരുണ്‍ ഗോവില്‍, വിവേക് ഒബ്റോയ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ചേര്‍ന്നാണ്.

Pappappa
pappappa.com