ജ്യോതിക ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Bollywood

'ആ പരാജയമാണ് എന്നെ ചെന്നൈയിലെത്തിച്ചത്': മുംബൈ വിട്ട ഓർമകളിൽ ജ്യോതിക

പപ്പപ്പ ഡസ്‌ക്‌

ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് 26 വ​ർ​ഷം മു​മ്പ് മും​ബൈ വി​ട്ട് ചെ​ന്നൈ​യി​ലേ​ക്കു കു​ടി​യേ​റാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പ​ങ്കുവ​ച്ച് പ്രി​യ​ന​ടി ജ്യോ​തി​ക. പു​തി​യ ചി​ത്ര​മാ​യ '​സി​സ്റ്റ'​ത്തി​ന്‍റെ പ്രൊമോഷനിടെയാണ് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി ത​ന്നെ മാ​റ്റി​യ ആ ​നി​ർ​ണാ​യ​ക തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ചു താ​രം തുറന്നുപറഞ്ഞത്.

1998-ൽ ​പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത '​ഡോ​ലി സ​ജാ കെ ​ര​ഖ്ന' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ജ്യോ​തി​ക​യു​ടെ സി​നി​മാപ്ര​വേ​ശം. അ​ക്ഷ​യ് ഖ​ന്ന​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. '​വ​ള​രെ മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ ബോ​ക്സ് ഓ​ഫീ​സി​ൽ സി​നി​മ പ​രാ​ജ​യ​പ്പെ​ട്ടു. ആ സംഭവമാണ് എ​ന്നെ ത​മി​ഴ് ചലച്ചിത്രലോ​ക​ത്തേ​ക്കെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ ​മാ​റ്റം എ​ന്‍റെ ജീ​വി​ത​ത്തെ​ത്ത​ന്നെ മാ​റ്റി​മ​റി​ച്ചു'-ജ്യോ​തി​ക പ​റ​ഞ്ഞു.

ജ്യോതിക

ചെ​ന്നൈ​യോ​ടു​ള്ള തന്‍റെ സ്നേ​ഹ​വും ത​മി​ഴ് സി​നി​മാലോ​ക​ത്തോ​ടു​ള്ള ന​ന്ദി​യും താ​രം പ്ര​ക​ടി​പ്പി​ച്ചു. '​ചെ​ന്നൈ പ​ര​മ്പ​രാ​ഗ​ത മൂ​ല്യ​ങ്ങ​ളു​ള്ള ന​ഗ​ര​മാ​ണ്. എ​നി​ക്കു ജീ​വി​ക്കാ​നു​ള്ള വ​ക ത​ന്ന​തും ഒ​രു ന​ല്ല കു​ടും​ബ​ത്തെ ത​ന്ന​തും ആ ​മ​ണ്ണാ​ണ്. ഞാ​ൻ ആ​ഗ്ര​ഹി​ച്ച എ​ല്ലാ​ത്ത​രം വേ​ഷ​ങ്ങ​ളും ത​മി​ഴ് സി​നി​മ എ​നി​ക്ക് ന​ൽ​കി. അ​തൊ​രു ദൈ​വാ​നു​ഗ്ര​ഹ​മാ​ണ്'-ജ്യോതിക കൂ​ട്ടി​ച്ചേ​ർ​ത്തു.

'​ഡോ​ലി സ​ജാ കെ ​ര​ഖ്ന'പോസ്റ്ററിൽ ജ്യോതികയും അക്ഷയ് ഖന്നയും

വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ഹി​ന്ദി സി​നി​മ​യി​ലേ​ക്കു ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ക​യാ​ണ് ജ്യോ​തി​ക ഇ​പ്പോ​ൾ. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് ത​ന്നെ ബോളിവുഡിൽ നിന്ന് അ​ക​റ്റി നി​ർ​ത്തി​യ​തെന്നും എ​ന്നാ​ൽ ഇ​ന്ന് ബോ​ളി​വു​ഡി​ൽനിന്നു മി​ക​ച്ച​തും ആ​ഴ​മു​ള്ള​തു​മാ​യ വേ​ഷ​ങ്ങ​ളാ​ണ് ത​ന്നെ തേ​ടി​യെ​ത്തു​ന്ന​തെന്നും ജ്യോതിക പറയുന്നു. തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളാ​ണ് ഹി​ന്ദി​യി​ൽ ത​നി​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പി​ന്‍റെ കാ​ര​ണ​മെ​ന്നും താ​രം വി​ശ്വ​സി​ക്കു​ന്നു.

'സിസ്റ്റം' പോസ്റ്ററിൽ ജ്യോതിക

അ​ശ്വി​നി അ​യ്യ​ർ തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന '​സി​സ്റ്റം' എ​ന്ന ചി​ത്ര​ത്തി​ൽ സൊ​നാ​ക്ഷി സി​ൻ​ഹ​യ്ക്കൊ​പ്പ​മാ​ണ് ജ്യോ​തി​ക പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വാ​ണി​ജ്യ സി​നി​മ​ക​ളി​ൽനി​ന്നു മാ​റി ശ​ക്ത​മാ​യ സ്ത്രീ ​കേ​ന്ദ്രീ​കൃ​ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള തന്‍റെ മാ​റ്റ​ത്തെ​ക്കു​റി​ച്ച് സൊ​നാ​ക്ഷി​യും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. മേ​യ് 22-ന് ​പ്രൈം വീ​ഡി​യോ​യിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.