സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ ന​ട​ന്ന 'ബോം ​ആ​ൻ​ഡ് മെ​ർ​സി​യ​ർ' ഇ​വന്‍റിൽ ജാൻവി കപുർ ഫോട്ടോ-അറേഞ്ച്ഡ്
Bollywood

ബോ​ബ് ക​ട്ട് ലു​ക്കി​ൽ തി​ള​ങ്ങി ജാ​ൻ​വി ക​പൂ​ർ; മുടിമുറിക്കാതെയൊരുക്കിയ സ്റ്റൈൽ

പപ്പപ്പ ഡസ്‌ക്‌

ഫാ​ഷ​ൻ ലോ​ക​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് പു​തി​യ ലു​ക്കി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് ന​ടി ജാ​ൻ​വി ക​പു​ർ. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ ന​ട​ന്ന 'ബോം ​ആ​ൻ​ഡ് മെ​ർ​സി​യ​ർ' ഇ​വന്‍റി​ലാ​ണ് താ​രം റെ​ഡ് കാ​ർ​പെ​റ്റി​ൽ വി​സ്മ​യ​മാ​യ​ത്. വി​ന്‍റേ​ജ് ലു​ക്കും മോ​ഡേ​ൺ എ​ല​ഗ​ൻ​സും ഒ​ത്തു​ചേ​ർ​ന്ന ജാ​ൻ​വി​യു​ടെ വ​സ്ത്ര​ധാ​ര​ണ​വും ഹെ​യ​ർ സ്റ്റൈ​ലു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

ജാ​ൻ​വി​യു​ടെ പു​തി​യ ഹെ​യ​ർ സ്റ്റൈ​ലാ​യി​രു​ന്നു ച​ട​ങ്ങി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മു​ടി മു​റി​ക്കാ​തെ ത​ന്നെ 'ഫോ ​ബോ​ബ്' എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് താ​രം ഈ ​ലു​ക്ക് പ​രീ​ക്ഷി​ച്ച​ത്. സൈ​ഡ് പാ​ർ​ട്ടി​ഷ​നും എ​സ്-​വേ​വ്സും ന​ൽ​കി​യ മു​ടി വി​ന്‍റേജ് ഹോ​ളി​വു​ഡ് ന​ടി​മാ​രെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ജാ​ൻ​വി​യു​ടെ മു​ഖ​ത്തി​ന്‍റെ ആ​ഴ​വും ക​ഴു​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി കാ​ണി​ക്കാ​ൻ ഈ ​പു​ത്ത​ൻ ഹെ​യ​ർ സ്റ്റൈ​ൽ സ​ഹാ​യി​ച്ചു.

പ്ര​ശ​സ്ത ഡി​സൈ​ന​ർ സ​ബീ​ന ബി​ലെ​ങ്കോ ത​യാ​റാ​ക്കി​യ മ​നോ​ഹ​ര​മാ​യ ഗൗ​ണാ​ണ് ജാ​ൻ​വി ധ​രി​ച്ചി​രു​ന്ന​ത്. ഷാം​പെ​യ്ൻ നി​റ​ത്തി​ലു​ള്ള സ്ട്രാ​പ്‌​ലെ​സ് ഗൗ​ണി​ൽ സി​ൽ​വ​ർ, മി​ഡ്‌​നൈ​റ്റ് ബ്ലൂ ​നി​റ​ങ്ങ​ളി​ലു​ള്ള ത്രീഡി പൂ​ക്ക​ൾ തു​ന്നി​ച്ചേ​ർ​ത്തി​രു​ന്നു. ഇ​തി​നു പു​റ​മെ ധ​രി​ച്ച സി​ൽ​ക്ക് ഓ​ർ​ഗ​ൻ​സ കോ​ട്ടും വ​ലി​യ ബെ​ൽ സ്ലീ​വ്സു​ക​ളും താ​ര​ത്തി​ന് രാ​ജ​കീ​യ പ​രി​വേ​ഷം ന​ൽ​കി.

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ ന​ട​ന്ന 'ബോം ​ആ​ൻ​ഡ് മെ​ർ​സി​യ​ർ' ഇ​വന്‍റിൽ ജാൻവി കപുർ

വാ​ച്ച് ബ്രാ​ൻ​ഡാ​യ ബോം ​ആ​ൻ​ഡ് മെ​ർ​സി​യ​റിന്‍റെ പ്ര​തി​നി​ധി​യാ​യാ​ണ് ജാ​ൻ​വി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 4.5 ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന ല​ക്ഷ്വ​റി വാ​ച്ചും താ​രം കൈയി​ൽ അ​ണി​ഞ്ഞി​രു​ന്നു. മി​നി​മ​ൽ മേ​ക്ക​പ്പും ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണു ബോളിവുഡ് സ്വപ്നതാ​രം തിര​ഞ്ഞെ​ടു​ത്ത​ത്.