‘ഇ​ൻ വി​ച്ച് ആ​നി ഗി​വ്‌​സ് ഇ​റ്റ് ദോ​സ് വ​ൺ​സ്’ എ​ന്ന ചി​ത്ര​ത്തിൽ അരുന്ധതി റോയിയും അർജുൻ റെയ്നയും ഫോട്ടോ കടപ്പാട്-ഐഎംഡിബി
Bollywood

അ​രു​ന്ധ​തി റോ​യി​ ചിത്രം ​വീണ്ടും റിലീസിന്; തിരക്കഥയുടെ പുതിയ പതിപ്പും പുറത്തിറങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ തി​ര​ക്ക​ഥ​യി​ൽ 1989-ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഇ​ൻ വി​ച്ച് ആ​നി ഗി​വ്‌​സ് ഇ​റ്റ് ദോ​സ് വ​ൺ​സ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​രി​ഷ്ക​രി​ച്ച 4കെ- പ​തി​പ്പ് ഈ ​മാ​സം റിലീസ് ചെയ്യും. 1974 കാലഘട്ടത്തിലെ ​ഒ​രു ആ​ർ​ക്കി​ടെ​ക്ച​ർ സ്കൂ​ൾ പ​ശ്ചാ​ത്ത​ല​മാ​ക്കി പ്ര​ദീ​പ് കി​ഷ​ൻ സം​വി​ധാ​നം ചെ​യ്ത ​ചി​ത്രം, ത​ങ്ങ​ളു​ടെ തീ​സി​സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. അരുന്ധതി റോയിക്കൊപ്പം ഷാരൂഖ് ഖാനും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

1989ൽ പുറത്തിറങ്ങിയ ചിത്രം, 4കെ ​നി​ല​വാ​ര​ത്തി​ലാണ് റീ റിലീസിന് തയാറാക്കിയിരിക്കുന്നത്. ഫി​ലിം ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​നാണ് റീ റിലീസിന്‍റെ പിന്നിൽ. വെ​ള്ളി​യാ​ഴ്ച ചിത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ഈ ​ച​രി​ത്ര​നി​മി​ഷ​ത്തെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടു തി​ര​ക്ക​ഥ​യു​ടെ പു​തി​യ പ​തി​പ്പും പ്രസിദ്ധീകരിക്കുന്നുണ്ട്. പെൻഗ്വിൻ-റാൻഡം ബുക്സ് ആണ് പ്രസാധകർ.

‘ഇ​ൻ വി​ച്ച് ആ​നി ഗി​വ്‌​സ് ഇ​റ്റ് ദോ​സ് വ​ൺ​സ്’ എ​ന്ന ചി​ത്ര​ത്തിൽ ഷാരൂഖ് ഖാൻ

അ​രു​ന്ധ​തി റോ​യി, പ്ര​ദീ​പ് കി​ഷ​ൻ, ശി​വേ​ന്ദ്ര സിം​ഗ് ദും​ഗ​ർ​പു​ർ എ​ന്നി​വ​രു​ടെ പു​തി​യ ആ​മു​ഖ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യതാണ് തിരക്കഥയുടെ ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന പതിപ്പ്. സി​നി​മ​യു​ടെ നി​ർമാ​ണം, നെ​ഗ​റ്റീവ് ന​ഷ്ട​പ്പെ​ട്ട​തും പി​ന്നീ​ട് വീ​ണ്ടെ​ടു​ത്ത​തും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പുതിയ അറിവുക​ൾ ഈ ​പ​തി​പ്പ് ന​ൽ​കു​ന്നു. സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഓ​രോ​രു​ത്ത​രു​ടെ​യും സ​ന്തോ​ഷ​വും ഒ​ത്തൊ​രു​മ​യു​മാ​ണ് ഈ ​കൊ​ച്ചു​ചി​ത്ര​ത്തെ ഇ​ന്നും പ്ര​സ​ക്ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​തെ​ന്ന് അ​രു​ന്ധ​തി റോ​യി ആ​മു​ഖ​ത്തി​ൽ കു​റി​ച്ചു.