'ഹൈവാന്റെ' കൊച്ചിയിലെ സെറ്റിൽ പ്രിയദർശനൊപ്പം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഫോട്ടോ-അറേഞ്ച്ഡ്
Bollywood

അക്ഷയ് കുമാറും,സെയ്ഫ് അലിഖാനും കൊച്ചിയിൽ; 'ഒപ്പം' പ്രിയപ്പെട്ട ക്യാപ്റ്റനായി പ്രിയദർശൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന്, മെ​ഗാ ഹി​റ്റാ​യി മാ​റി​യ 'ഒ​പ്പം' എ​ന്ന സി​നി​മ​യു​ടെ ഹി​ന്ദി റീ​മേ​ക്കിന്​ കൊ​ച്ചി​യി​ൽ തു​ട​ക്കം. 'ഹൈ​വാ​ൻ' എ​ന്നാ​ണ് ചി​ത്ര​ത്തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പനമ്പിള്ളി ന​ഗറിലായിരുന്നു ഒന്നാംദിവസത്തെ ഷൂട്ടിങ്.

ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മുമ്പ് ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം അ​ക്ഷ​യ്കു​മാ​ർ സോ​ഷ്യ​ൽ​മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ കുറിച്ചു: 'എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക്യാ​പ്റ്റ​നാ​യ പ്രി​യ​ദ​ർ​ശ​ൻ സാ​റി​നൊ​പ്പം ഹൈ​വാ​ന്‍റെ ഷൂ​ട്ട് ഇ​ന്നു തു​ട​ങ്ങു​ന്നു. ഏ​ക​ദേ​ശം 17 വ​ർ​ഷ​ത്തി​നു​ശേ​ഷം സെ​യ്ഫി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷം...'

'ഹൈ​വാ​ൻ' പൂജാചടങ്ങിൽ‍ നിന്ന്

'ഹൈ​വാ​നി​'ൽ അ​ക്ഷ​യ്കു​മാ​റും സെ​യ്ഫ് അ​ലി ഖാ​നു​മാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല, അ​ന്യ​ഭാ​ഷ​ക​ളി​ലും ബോ​ക്സ്ഓ​ഫീ​സ് ഹി​റ്റു​ക​ൾ തീ​ർ​ത്തി​ട്ടു​ള്ള പ്രി​യ​ദ​ർ​ശ​ൻ ബോ​ളി​വു​ഡി​ലും പ്രി​യ സം​വി​ധാ​യ​ക​നാ​ണ്.

മോ​ഹ​ൻ​ലാ​ൽ ഉജ്വലമാക്കിയ ജ​യ​രാ​മ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ബോ​ളി​വു​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നത് സെ​യ്ഫ് അ​ലി​ ഖാ​ൻ ആ​ണ്. സ​മു​ദ്ര​ക്ക​നി അവതരിപ്പിച്ച വി​ല്ല​ൻ വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് അ​ക്ഷ​യ്കു​മാ​ർ. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് അ​ക്ഷ​യ്കു​മാ​ർ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​മാ​കു​ന്ന​ത്. 17 വ​ര്‍​ഷ​ത്തി​നു​ശേ​ഷം അ​ക്ഷ​യ് കു​മാ​റും സെ​യ്ഫ് അ​ലി​ഖാ​നും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. 2008ൽ ​പുറത്തിറങ്ങിയ 'ത​ഷാ​നി'​ലാ​ണ് സൂപ്പർതാരങ്ങൾ ഒരുമിച്ചത്.

'ഹൈവാന്‍റെ' ആദ്യഘട്ട ചിത്രീകരണമാണ് കൊച്ചിയിൽ ആരംഭിച്ചത്. ഊ​ട്ടി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളും ചിത്രത്തിന്‍റെ ലൊക്കേഷൻ ആണ്. മ​ല​യാ​ള​ത്തി​ലെ ഒപ്പവും ഹിന്ദി പതിപ്പും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോർ‌ട്ട്. നെടുമുടി വേണു അവതരിപ്പിച്ച റിട്ട. സുപ്രീംകോടതി ജസ്റ്റിസ് ആയി ബൊ​മ​ൻ ഇ​റാ​നി എത്തുന്നു. ഷ​രി​ബ് ഹാ​ഷ്മി, അ​സ്രാ​ണി, സ​യ്യാ​മി ഖേ​ർ, ശ്രി​യ പി​ൽ​ഗോ​ൻ​ക തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ്. ജിത്തുമാധവൻ തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' എന്ന മലയാളസിനിമ നിർമിക്കുന്നതും ഇവരാണ്. 'ഹൈ​വാ​ൻ' അടുത്തവർഷം ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം.