അക്ഷയ് ഖന്ന 'ധുരന്ധറി'ൽ ഫോട്ടോ കടപ്പാട്-ഐഎംഡിബി
Bollywood

ആ മൂന്നുപേർ ഇ​ന്ന് ത​ല​യി​ൽ കൈ​വെ​ക്കു​ന്നു!; കൈവിട്ടത് റ​ഹ്മാ​ൻ ഡ​ക്കെയ്​റ്റിനെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ആ​ദി​ത്യ ധ​റിന്‍റെ സ്പൈ ​ത്രി​ല്ല​ർ 'ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച്' 1500 കോ​ടി​യും ക​ട​ന്ന് ബോ​ക്സ് ഓ​ഫീ​സി​ൽ പ​ട​യോ​ട്ടം തു​ട​രു​മ്പോ​ൾ, ചി​ത്ര​ത്തി​ന്‍റെ കാ​സ്റ്റിങ്ങി​നെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​ശ​സ്ത കാ​സ്റ്റിങ് ഡ​യ​റ​ക്ട​ർ മു​കേ​ഷ് ഛബ്ര. ​ചി​ത്ര​ത്തി​ൽ അ​ക്ഷ​യ് ഖ​ന്ന ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച റ​ഹ്മാ​ൻ ഡ​ക്കെയ്​റ്റ് എ​ന്ന വി​ല്ല​ൻ വേ​ഷം ബോ​ളി​വു​ഡി​ലെ​യും തെന്നിന്ത്യയി​ലെ​യും പ്ര​മു​ഖ താ​ര​ങ്ങ​ൾ നിരസിച്ചിരുന്നു എ​ന്ന അണിയറവാർത്തയാണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ചി​ത്ര​ത്തി​ലെ വി​ല്ല​ൻ വേ​ഷ​ത്തി​നാ​യി ആ​ദ്യം സ​മീ​പി​ച്ച മൂ​ന്ന് ന​ട​ന്മാ​രും വി​ചി​ത്ര​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് പി​ന്മാ​റി​യ​തെ​ന്ന് മു​കേ​ഷ് ഛബ്ര ​പ​റ​യു​ന്നു. 'ര​ണ്ടു ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ഒ​രു സൗ​ത്ത് ഇ​ന്ത്യ​ൻ താ​ര​വു​മാ​ണ് റോ​ൾ നി​ര​സി​ച്ച​ത്. ഇ​തൊ​രു ര​ൺ​വീ​ർ സിങ് പ​ട​മാ​ണെ​ന്നും, ഒ​രു​പാ​ട് താ​ര​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ട് ത​ങ്ങ​ളു​ടെ വേ​ഷം ശ്ര​ദ്ധി​ക്ക​പ്പെ​ടി​ല്ല എ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ പേ​ടി. ഇ​ന്നു സി​നി​മ​യു​ടെ വി​ജ​യം കാ​ണു​മ്പോ​ൾ അ​വ​ർ തീ​ർ​ച്ച​യാ​യും ഖേ​ദി​ക്കു​ന്നു​ണ്ടാ​കും.'-മു​കേ​ഷ് വ്യ​ക്ത​മാ​ക്കി.

'ധുരന്ധറി'ൽ അക്ഷയ് ഖന്നയുടെ ക്യാരക്ടർ പോസ്റ്റർ

ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ 'ഹം​സ'​യെ അ​വ​ത​രി​പ്പി​ക്കാ​ൻ ര​ൺ​വീ​ർ അ​ല്ലാ​തെ മ​റ്റൊ​രു ന​ട​നെ​ക്കു​റി​ച്ച് ആ​ദി​ത്യ ധ​ർ ചി​ന്തി​ച്ചി​ട്ടു​പോ​ലു​മി​ല്ല. സി​നി​മ​യു​ടെ സ്ക്രി​പ്റ്റ് കേ​ട്ട നി​മി​ഷം ത​ന്നെ ര​ൺ​വീ​ർ സ​മ്മ​തം മൂ​ളു​ക​യാ​യി​രു​ന്നു. ഒ​രു മി​ക​ച്ച തി​രി​ച്ചു​വ​ര​വി​നാ​യി കാ​ത്തി​രു​ന്ന ര​ൺ​വീ​റി​ന് ഹം​സ എ​ന്ന ക​ഥാ​പാ​ത്രം വ​ലി​യൊ​രു ക​രി​യ​ർ ബ്രേ​ക്കാ​ണ് സ​മ്മാ​നി​ച്ച​ത്.

ര​ണ്ടു വ​ർ​ഷ​ത്തോ​ളം നീ​ണ്ട കാ​സ്റ്റിങ് പ്ര​ക്രി​യ​യി​ലൂ​ടെ 400 ഓ​ളം അ​ഭി​നേ​താ​ക്ക​ളെ​യാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​നാ​യി ക​ണ്ടെ​ത്തി​യ​ത്. സ​ഞ്ജ​യ് ദ​ത്ത്, ആ​ർ മാ​ധ​വ​ൻ, അ​ർ​ജു​ൻ രാം​പാ​ൽ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര അ​ണി​നി​ര​ന്ന ധു​ര​ന്ധ​ർ, ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ എ​ക്കാ​ല​ത്തെ​യും വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.