'ധു​ര​ന്ധ​ർ' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Bollywood

അപൂർവനേട്ടത്തിൽ'ധു​ര​ന്ധ​ർ'; 2025ലെ ​ഒരേയൊരു 1000 കോ​ടി സി​നി​മ

പപ്പപ്പ ഡസ്‌ക്‌

ര​ണ്‍​വീ​ര്‍ സി​ങ്, സ​ഞ്ജ​യ് ദ​ത്ത്, അ​ക്ഷ​യ് ഖ​ന്ന തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സ്‌​പൈ-​ആ​ക്ഷ​ൻ ത്രി​ല്ല​ര്‍ ധു​ര​ന്ധ​ര്‍ 2025ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റി​ലേ​ക്ക്. റി​ലീ​സ് ചെ​യ്ത് 21-ാം നാ​ൾ 1000 കോ​ടി ക്ല​ബി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ചി​ത്രം. വ​ലി​യ നേ​ട്ട​മാ​ണ് ബോ​ളി​വു​ഡ് ചി​ത്രം ക​ര​സ്ഥ​മാ​ക്കി​യ​ത്. തി​യ​റ്റ​റു​ക​ളി​ൽ ഇ​പ്പോ​ഴും ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന, ആ​ദി​ത്യ ധ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് റി​ലീ​സ് ചെ​യ്ത​ത്. പു​തി​യ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ബോ​ളി​വു​ഡ് ചി​ത്രം 1013.79 കോ​ടി രൂ​പ​യു​ടെ ക​ള​ക്ഷ​ൻ നേ​ടി. 796 കോ​ടി രൂ​പ​യ്ക്ക​ടു​ത്താ​ണ് ഇ​ന്ത്യ​യി​ലെ മൊ​ത്തം ക​ള​ക്ഷ​ൻ.

ആ​ദ്യ ആ​ഴ്ച​യി​ൽ ധു​ര​ന്ധ​ർ 218 കോ​ടി രൂ​പ​യും ര​ണ്ടാം ആ​ഴ്ച​യി​ൽ 261.50 കോ​ടി രൂ​പ​യും നേ​ടി. 15 നും 20 ​നും ഇ​ട​യി​ൽ, ചി​ത്രം 160.70 കോ​ടി കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച 21-ാം ദി​വ​സം, ചി​ത്രം 28.60 കോ​ടി രൂ​പ​യു​ടെ നേ​ട്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ആ​ഭ്യ​ന്ത​ര ക​ള​ക്ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ പ​ത്ത് ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലും ഈ ​ബ്ലോ​ക്ക്ബ​സ്റ്റ​ർ ഇ​ടം​പി​ടി​ച്ചു. ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ അ​നി​മ​ലി​നെ മ​റി​ക​ട​ന്ന് ഒ​മ്പ​താം സ്ഥാ​നം നേ​ടി.

'ധു​ര​ന്ധ​റി'ൽ രൺവീർ സിങ്

അ​വ​താ​ര്‍- ഫ​യ​ര്‍ ആ​ന്‍​ഡ് ആ​ഷ്, ധു​ര​ന്ധ​റിനു ഭീഷണിയാകുമോയെന്ന് സംശയമുയർന്നിരുന്നു. എന്നാൽ ഹോളിവുഡ് ചിത്രത്തിന്‍റെ റിലീസ് ധുരന്ധറിനെ കാര്യമായി ബാധച്ചില്ല.