'ധുരന്ധർ-2' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Bollywood

യുദ്ധത്തിലും തോൽക്കാത്ത ചാരക്കഥ, 'ധുരന്ധർ-2' ട്രെയിലർ നാളെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

കാ​ത്തി​രി​പ്പി​നും ആ​കാം​ക്ഷ​യ്ക്കും വി​രാ​മം! ലോ​ക​മെമ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ര​ൺ​വീ​ർ സി​ങ് ചി​ത്രം ധു​ര​ന്ധ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം 'ധു​ര​ന്ധ​ർ 2 - ദി ​റി​വ​ഞ്ച്' ട്രെ​യി​ല​ർ നാ​ളെ റി​ലീ​സ് ചെ​യ്യും. നേ​ര​ത്തെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് മൂന്നിന് ​ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അണിയറക്കാർ അ​റി​യി​ച്ചി​രു​ന്ന​ത്. ട്രെ​യി​ല​ർ റി​ലീ​സി​നു മുമ്പാ​യി ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​റു​ക​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ആ​ദി​ത്യ ധ​റിന്‍റെ സംവിധാനത്തിലൊരുങ്ങിയ ആ​ദ്യ ഭാ​ഗം ഹി​ന്ദി​യി​ൽ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​തെ​ങ്കി​ൽ, ര​ണ്ടാം ഭാ​ഗം പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സാ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്. മാ​ർ​ച്ച് 19ന് ആണ് റിലീസ്. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം ഭാഷകളിൽ ചിത്രം കാണാം. യാഷി​ന്‍റെ 'ടോ​ക്സി​ക്', 'ധു​ര​ന്ധ​ർ 2' എ​ന്നി​വ ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു പ്രഖ്യാപനം. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ടോക്സിക് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ജൂൺ നാലിന് 'ടോ​ക്സി​ക്' തിയറ്ററുകളിൽ എത്തിക്കുമെന്ന് നിർമാതാക്കൾ പറഞ്ഞു.

'ധുരന്ധർ-2' ടീസറിൽ നിന്ന്

ആ​ർ.മാ​ധ​വ​ൻ, അ​ക്ഷ​യ് ഖ​ന്ന, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ രാം​പാ​ൽ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ചിത്രത്തിൽ അ​ണി​നി​രക്കുന്നു. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ അ​ധോ​ലോ​ക സം​ഘ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ൻ ഏ​ജന്‍റിന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റയുന്നത്. ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഹം​സ അ​ലി മ​ഷാ​രി എ​ന്ന അ​ണ്ട​ർ​ക​വ​ർ ഏ​ജന്‍റിന്‍റെ തു​ട​ർ​ന്നു​ള്ള ദൗ​ത്യ​ങ്ങ​ളാ​ണ് ചിത്രം പറയുന്നത്.