'ധുര​ന്ധർ 2' ട്രെയിലറിൽ രൺവീർ സിങ് സ്ക്രീൻ​ഗ്രാബ്
Bollywood

ധൈര്യമെന്ന ഇന്ധനം,പ്രതികാരമെന്ന ലക്ഷ്യം; സ്ഫോടനംതീർത്ത് 'ധു​ര​ന്ധ​ർ 2' ട്രെ​യി​ല​ർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബി ടൗൺ സൂപ്പർ സ്റ്റാർ ര​ൺ​വീ​ർ സിങ്ങിന്റെ ഇ​തു​വ​രെ കാ​ണാ​ത്ത മാസ് ലുക്കിൽ, ആരാധകർ ആവേശത്തോടെ കാത്തിരുന്ന "ധുരന്ധർ 2' ട്രെയിലർ പുറത്തിറങ്ങി. താരത്തിന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് ട്രെ​യി​ല​ർ റി​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ചിത്രത്തിലെ താരങ്ങളും അണിയറക്കാരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. ഏഴുമണിക്കൂർ കൊണ്ട് 15ദശലക്ഷം പേരാണ് ട്രെയിലർ കണ്ടത്.

'ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച്' എന്ന രണ്ടാം ഭാഗത്തിൽ ര​ൺ​വീ​ർ സിങ് മാസ് ലുക്കിലും വ​യ​ല​ൻ​സ് നി​റ​ഞ്ഞ റി​വ​ഞ്ച് മോ​ഡി​ലുമാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ആദ്യത്യ ധർ ഒ​രു​ക്കി​യ ചി​ത്ര​ത്തിന്‍റെ ആ​ദ്യ ഭാ​ഗം ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​യ ഭീ​ക​ര​സം​ഘ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ പാ​കി​സ്ഥാനിലെ ക​റാ​ച്ചി​യി​ൽ ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഏ​ജന്‍റിന്‍റെ ക​ഥ​യാ​യി​രു​ന്നു.

'ധുര​ന്ധർ 2' ട്രെയിലറിൽ രൺവീർ സിങ്

ര​ണ്ടാം ഭാ​ഗ​ത്തി​ൽ, പാ​കിസ്ഥാനിലെ ​അ​ധോ​ലോ​ക നാ​യ​ക​നാ​യ റ​ഹ്മാ​ൻ ഡ​ക്കൈ​റ്റിന്‍റെ (അ​ക്ഷ​യ് ഖ​ന്ന) മ​ര​ണ​ശേ​ഷം ലി​യാ​രി ടൗ​ണിന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന ഹം​സ അ​ലി മ​സാ​രി എ​ന്ന ഇ​ന്ത്യ​ൻ അ​ണ്ട​ർ​ക​വ​ർ ഏ​ജന്‍റ് ആയാ​ണ് ര​ൺ​വീ​ർ എ​ത്തു​ന്ന​ത്. ജ​സ്കീ​ര​ത് സിം​ഗ് രം​ഗി എ​ന്ന ക​ഥാ​പാ​ത്ര​ത്തിന്‍റെ വ്യ​ക്തി​പ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ളും മേ​ജ​ർ ഇ​ക്ബാ​ലി​നാ​യു​ള്ള തിര​ച്ചി​ലു​മാ​ണ് ചി​ത്ര​ത്തിന്‍റെ പ്ര​ധാ​ന പ്ര​മേ​യം.

'ധുര​ന്ധർ 2' ട്രെയിലറിൽ ആർ.മാധവൻ

ര​ൺ​വീ​ർ സിങ്ങിനൊ​പ്പം സാ​റാ അ​ലി ഖാ​ൻ, സ​ഞ്ജ​യ് ദ​ത്ത്, ആ​ർ. മാ​ധ​വ​ൻ, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. മാ​ർ​ച്ച് 19ന് ​ഹി​ന്ദി​ക്ക് പു​റ​മെ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്രം തി​യേറ്ററു​ക​ളി​ൽ എ​ത്തും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ഡ്വാ​ൻ​സ് ബു​ക്കിങ് നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഇന്നു ബു​ക്കിങ് ആ​രം​ഭി​ക്കുമെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കൂ​ടാ​തെ, മാ​ർ​ച്ച് 18ന് വൈകുന്നേ​രം ചി​ത്ര​ത്തിന്‍റെ സ്പെ​ഷ്യ​ൽ പെ​യ്ഡ് പ്രി​വ്യൂ ഷോ​ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്ലാ​ൻ ചെ​യ്യു​ന്നു​ണ്ട്.