'ധുരന്ധര്‍ 2'പോസ്റ്റർ അറേഞ്ച്ഡ്
Bollywood

രണ്‍വീര്‍ സിങ്ങിന്റെ 'ധുരന്ധര്‍ 2' ഒടിടി റിലീസില്‍ അപ്രതീക്ഷിത മാറ്റം

പപ്പപ്പ ഡസ്‌ക്‌

ആദിത്യ ധര്‍-രണ്‍വീര്‍ സിങ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്‌പൈ ത്രില്ലര്‍ 'ധുരന്ധര്‍' ആഗോള ബോക്‌സ് ഓഫീസില്‍ ചരിത്രമായി മാറിയിരുന്നു. ഇപ്പോള്‍ രണ്ടാം ഭാഗമായ 'ധുരന്ധര്‍: ദ റിവഞ്ച്' എന്ന ചിത്രവും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ പുത്തന്‍ പോസ്റ്ററിനൊപ്പം ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാര്‍ത്തയും പുറത്തുവന്നു. രണ്ടാം ഭാഗത്തിന്റെ ഒടിടി പ്ലാറ്റ്ഫോമില്‍ വന്ന മാറ്റമാണത്.

ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയതെങ്കില്‍, സിനിമയുടെ ക്ലൈമാക്‌സ് ഭാഗമായ 'ധുരന്ധര്‍ 2' സ്ട്രീം ചെയ്യുന്നത് ജിയോഹോട്ട്സ്റ്റാറില്‍ ആയിരിക്കും. സിനിമയുടെ പുതിയ പോസ്റ്ററിന്റെ ഇടത് വശത്തായി നല്‍കിയിരിക്കുന്ന ലോഗോ ഇതു ശരിവയ്ക്കുന്നു.

'ധുരന്ധര്‍ 2'പോസ്റ്ററിൽ നിന്ന്

പ്രൊഡക്ഷന്‍ ബാനറുകളായ ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും തമ്മിലുള്ള കരാറിലെ മാറ്റങ്ങളാണ് ഈ പ്ലാറ്റ്ഫോം മാറ്റത്തിനു പിന്നിലെന്നാണു സൂചന. ടീസര്‍ പുറത്തുവന്നതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ആദ്യ ഭാഗത്തേക്കാളും വമ്പന്‍ ചിത്രമായിരിക്കും രണ്ടാം ഭാഗമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.