ധർമേന്ദ്ര,മക്കളായ സണ്ണി ഡിയോൾ,ബോബി ഡിയോൾ എന്നിവർ ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Bollywood

മൂ​ന്ന് ത​ല​മു​റ​ക​ളു​ടെ സി​നി​മായാ​ത്ര; ബോ​ളി​വു​ഡിലെ ഡി​യോ​ൾ കു​ടും​ബപുരാണം

പപ്പപ്പ റിസര്‍ച്ച് ടീം

ബോ​ളി​വു​ഡി​ലെ താ​ര​കു​ടും​ബ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ പ​ല​പ്പോ​ഴും ക​പു​ർ, ഖാ​ൻ കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ടം​പി​ടി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ആ​റു പ​തി​റ്റാ​ണ്ടു​ക​ളാ​യി ഹി​ന്ദി സി​നി​മ​യു​ടെ മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ക​യും സ്വ​ന്തം നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും തി​രി​ച്ചു​വ​ര​വു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്ത കു​ടും​ബ​മാ​ണ് ഡി​യോ​ൾ കു​ടും​ബം. ധ​ർ​മേ​ന്ദ്ര​യി​ൽ തു​ട​ങ്ങി സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, അ​ഭ​യ് ഡി​യോ​ൾ എ​ന്നി​വ​രി​ലൂ​ടെ പു​തു​ത​ല​മു​റ​യി​ലേ​ക്കെ​ത്തി​യിരിക്കുന്നു.

1960-ൽ '​ദി​ൽ ഭി ​തേ​രാ ഹം ​ഭി തേ​രേ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ധ​ർമേ​ന്ദ്ര അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. മ​ക​ൻ കോളജ് അധ്യാപകനാകണമെന്ന് പി​താ​വ് ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും 1958-ലെ ​ഫി​ലിം​ഫെ​യ​ർ ടാ​ലന്‍റ് ഹ​ണ്ട് മ​ത്സ​ര​ത്തി​ലൂ​ടെ ല​ഭി​ച്ച അ​വ​സ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തെ സി​നി​മ​യി​ലെ​ത്തി​ച്ച​ത്.

ധർമേന്ദ്ര

'ഫൂ​ൽ ഔ​ർ പഥ​ർ', 'സീ​ത ഔ​ർ ഗീ​ത', 'ഷോ​ലെ', 'ചു​പ്കേ ചു​പ്കേ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡിന്‍റെ 'ഹീ-​മാ​ൻ' എ​ന്ന വി​ശേ​ഷ​ണം അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. സൂ​പ്പ​ർ​താ​ര പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ഴും കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള ല​ളി​ത​മാ​യ ജീ​വി​ത​ശൈ​ലി​യാ​ണ് അ​ദ്ദേ​ഹം എ​ന്നും കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ബ​ന്ധു​വും സം​വി​ധാ​യ​ക​നു​മാ​യ ഗു​ഡ്ഡു ധ​നോ​വ ഓ​ർ​മി​ക്കു​ന്നു.

ബോബി ഡിയോളും സണ്ണി ഡിയോളും

ര​ണ്ടാം ത​ല​മു​റ​യി​ൽ ധർമേന്ദ്രയുടെ മക്കളായ സ​ണ്ണി ഡി​യോ​ളും ബോ​ബി ഡി​യോ​ളും ക​രി​യ​റി​ൽ വ​ലി​യ ഉ​യ​ർ​ച്ച​താ​ഴ്ച​ക​ൾ നേ​രി​ട്ട​വ​രാ​ണ്. 'ഗ​ദ​ർ: ഏ​ക് പ്രേം ​ക​ഥ', 'ബോ​ർ​ഡ​ർ', 'ഘാ​ത​ക്' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ വ​ൻ വി​ജ​യ​ങ്ങ​ൾ നേ​ടി​യ സ​ണ്ണി ഡി​യോ​ളി​ന് പി​ന്നീ​ട് ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം ബോ​ക്സ് ഓ​ഫീ​സി​ൽ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നു. ഈ ​കാ​ല​യ​ള​വി​ൽ നി​ർമാ​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യാ​ണ് അ​ദ്ദേ​ഹം പി​ടി​ച്ചു​നി​ന്ന​ത്. സ​ണ്ണി​യു​ടെ മാ​നേ​ജ​രാ​യി​രു​ന്ന നീ​ന റാ​വു​വി​ന്‍റെ വാ​ക്കു​ക​ള​നു​സ​രി​ച്ച്, കു​ടും​ബ​ത്തോ​ടു​ള്ള ക​രു​ത​ലും അ​ർ​പ്പ​ണ​ബോ​ധ​വു​മാ​ണ് അ​ദ്ദേ​ഹ​ത്തെ എ​ന്നും മു​ന്നോ​ട്ടു​ന​യി​ച്ച​ത്.

ധർമേന്ദ്ര മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനും പേരക്കുട്ടികൾക്കുമൊപ്പം

തൊ​ണ്ണൂ​റു​ക​ളി​ൽ 'ബ​ർ​സാ​ത്ത്', 'ഗു​പ്ത്', 'സോ​ൾ​ജി​യ​ർ' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ബോ​ബി ഡി​യോ​ളി​നും ഇ​ട​ക്കാ​ല​ത്ത് ന​ല്ല തി​ര​ക്ക​ഥ​ക​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സാ​മ്പ​ത്തി​ക​മാ​യും കു​ടും​ബം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട ഘ​ട്ട​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ 2020-ൽ '​ക്ലാ​സ് ഓ​ഫ് 83', 'ആ​ശ്രം' എ​ന്നീ ഒ​ടി​ടി പ്രോ​ജ​ക്ടു​ക​ളി​ലൂ​ടെ ബോ​ബി ശ​ക്ത​മാ​യ ര​ണ്ടാം വ​ര​വ് ന​ട​ത്തി.

ധർമേന്ദ്ര മകൻ ബോബി ഡിയോളിനും പേരക്കുട്ടികൾക്കുമൊപ്പം

പി​ന്നീ​ട് 2023-ൽ '​അ​നി​മ​ൽ' എ​ന്ന ചി​ത്ര​ത്തി​ലെ വി​ല്ല​ൻ വേ​ഷ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം വീ​ണ്ടും മു​ൻ​നി​ര​യി​ലെ​ത്തി. ഇ​തേ കാ​ല​യ​ള​വി​ൽ സ​ണ്ണി ഡി​യോ​ൾ നാ​യ​ക​നാ​യ 'ഗ​ദ​ർ 2' ആ​ഗോ​ള​ത​ല​ത്തി​ൽ 691 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ഷ​ൻ നേ​ടി​യ​ത് ഡി​യോ​ൾ കു​ടും​ബ​ത്തിന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന് വ​ഴി​യൊ​രു​ക്കി.

ധർമേന്ദ്രയും അനന്തിരവൻ അഭയ് ഡിയോളും

ധർമേന്ദ്രയുടെ അനന്തിരവനായ അ​ഭ​യ് ഡി​യോ​ൾ മു​ഖ്യ​ധാ​രാ വാ​ണി​ജ്യ സി​നി​മ​ക​ൾ​ക്ക് പ​ക​രം 'ദേ​വ് ഡി', '​ഓ​യ് ല​ക്കി! ല​ക്കി ഓ​യ്!' തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ്വ​ന്തം ഇ​ടം ക​ണ്ടെ​ത്തി​യ​ത്. ധ​ർ​മേ​ന്ദ്ര​യു​ടെയും ഹേമമാലിനിയുടെയും പെ​ൺ​മ​ക്ക​ളിൽ​ ഇ​ഷ ഡി​യോ​ൾ ചി​ല ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ശേ​ഷം കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​പ്പോ​ൾ സ​ഹോ​ദ​രി അ​ഹാ​ന അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് വി​ട്ടു​നി​ന്നു.

ധർമേന്ദ്രയും ഹേമമാലിനിയും പെൺമക്കൾക്കൊപ്പം

സ​ണ്ണി​യു​ടെ മ​ക്ക​ളാ​യ ക​ര​ൺ ഡി​യോ​ൾ ('പ​ൽ പ​ൽ ദി​ൽ കേ ​പാ​സ്'), രാ​ജ്‌​വീ​ർ ഡി​യോ​ൾ ('ദോ​നോ') എ​ന്നി​വ​ർ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചെ​ങ്കി​ലും ആ​ദ്യ ചി​ത്ര​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​യി​ല്ല. എ​ങ്കി​ലും 'ബോ​ർ​ഡ​ർ 2', 'രാ​മാ​യ​ണ' തു​ട​ങ്ങി​യ വ​രാ​നി​രി​ക്കു​ന്ന വ​മ്പ​ൻ പ്രോ​ജ​ക്ടു​ക​ളി​ലൂ​ടെ​യും പു​തു​ത​ല​മു​റ​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യും ബോ​ളി​വു​ഡി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യാ​ണ് ഡി​യോ​ൾ കു​ടും​ബം.