'യെ​സ് ബോ​സ്','ഫോ​ർ ല​വ് ഓ​ർ മ​ണി' പോസ്റ്ററുകൾ അറേഞ്ച്ഡ്
Bollywood

ഏ​പ്രി​ൽ ഫൂ​ൾ ദിന സ്പെഷൽ: ബോളിവുഡിന്റെ ചില കോപ്പിയടി പറ്റിക്കലുകൾ

പപ്പപ്പ റിസര്‍ച്ച് ടീം

ബോ​ളി​വു​ഡ് എ​ന്നും പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വേ​ദി​യാ​ണ്. എ​ന്നാ​ൽ പ​ണ്ട് 'കോ​പ്പി/ഇ​ൻ​സ്പി​രേ​ഷ​ൻ' ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​ന് മു​മ്പ്, പ​ല സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളും ഹോ​ളി​വു​ഡി​ൽനി​ന്ന് നേ​രി​ട്ടു പകർത്തിയതായിരുന്നു. ഒ​റി​ജി​ന​ൽ ക​ഥ​യെ​ന്ന് ക​രു​തി ന​മ്മ​ൾ ടി​ക്ക​റ്റെ​ടു​ത്തു ക​ണ്ട പ​ല സി​നി​മ​ക​ളും യ​ഥാ​ർഥ​ത്തി​ൽ വി​ദേ​ശ സി​നി​മ​ക​ളു​ടെ ദേ​ശി പ​തി​പ്പു​ക​ളാ​യി​രു​ന്നു എ​ന്ന​താ​ണ് സ​ത്യം. ഈ ​ഏ​പ്രി​ൽ ഫൂ​ൾ ദി​ന​ത്തി​ൽ അ​ത്ത​ര​ത്തി​ൽ ന​മ്മെ പ​റ്റി​ച്ച ചി​ല ബോ​ളി​വു​ഡ് ഹി​റ്റു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

ആ​മി​ർ ഖാന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ 'ഹം ​ഹേ രാ​ഹി പ്യാ​ർ കേ', 1958-​ൽ പു​റ​ത്തി​റ​ങ്ങി​യ 'ഹൗ​സ് ബോ​ട്ട്' എ​ന്ന സി​നി​മ​യെ ആ​സ്പ​ദ​മാ​ക്കി എ​ടു​ത്ത​താ​ണ്. കു​സൃ​തി​ക​ളാ​യ കു​ട്ടി​ക​ളെ നോ​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന നാ​യ​ക​നും അ​വി​ടേ​ക്ക് ക​ട​ന്നു​വ​രു​ന്ന നാ​യി​ക​യും ഒ​ടു​വി​ൽ അ​വ​ർ പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തു​മെ​ല്ലാം ഹോ​ളി​വു​ഡി​ൽനി​ന്ന് പ​ക​ർ​ത്തി​യ​താ​ണ്.

'ഹം ​ഹേ രാ​ഹി പ്യാ​ർ കേ','ഹൗ​സ് ബോ​ട്ട്' പോസ്റ്ററുകൾ

ഷാ​രൂ​ഖ് ഖാ​ന്‍റെ 'യെ​സ് ബോ​സ്' എ​ന്ന ചി​ത്രം 'ഫോ​ർ ല​വ് ഓ​ർ മ​ണി' എ​ന്ന സി​നി​മ​യു​ടെ ബോ​ളി​വു​ഡ് റീ​മി​ക്സ് പോ​ലെ തോ​ന്നും. ക​രി​യ​റും പ്ര​ണ​യ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് ഇ​തി​ലും പ്ര​മേ​യം. അതുപോലെ, ഷാ​രൂ​ഖ് ഖാ​നെ സൂ​പ്പ​ർ​സ്റ്റാ​റാ​ക്കി​യ 'ബാ​സി​ഗ​ർ' എ​ന്ന ചി​ത്രം 'എ ​കി​സ് ബി​ഫോ​ർ ഡൈ​യിങ്' എ​ന്ന സി​നി​മ​യു​ടെ അ​ദ്യ​ശ്യ റീ​മി​ക്സാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ആ ​ടെ​റ​സ് സീ​ൻ പോ​ലും ഹോ​ളി​വു​ഡി​ലേ​തി​ന് സ​മാ​ന​മാ​ണ്.

'ബാ​സി​ഗ​ർ','എ ​കി​സ് ബി​ഫോ​ർ ഡൈ​യിങ്' പോസ്റ്ററുകൾ

അ​മി​താ​ഭ് ബ​ച്ച​ൻ ത​ക​ർ​ത്താ​ടി​യ 'സ​ത്തേ പേ ​സ​ത്ത' എ​ന്ന ചി​ത്രം 'സെ​വ​ൻ ബ്രൈ​ഡ്‌​സ് ഫോ​ർ സെ​വ​ൻ ബ്ര​ദേ​ഴ്സ്' എ​ന്ന ഹോ​ളി​വു​ഡ് മ്യൂ​സി​ക്ക​ലി​ൽനി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​താ​ണ്. ഏ​ഴ് സ​ഹോ​ദ​ര​ന്മാ​രു​ടെ ക​ഥ ബോ​ളി​വു​ഡി​ലെ​ത്തി​യ​പ്പോ​ൾ ആ​ക്ഷ​നും സ​സ്പെ​ൻ​സും കു​റ​ച്ച് മ​സാ​ല​യും ചേ​ർ​ത്തു എ​ന്നു മാ​ത്രം.

'സ​ത്തേ പേ ​സ​ത്ത','സെ​വ​ൻ ബ്രൈ​ഡ്‌​സ് ഫോ​ർ സെ​വ​ൻ ബ്ര​ദേ​ഴ്സ്' പോസ്റ്ററുകൾ

ട്വി​സ്റ്റു​ക​ൾ കൊ​ണ്ട് ന​മ്മെ ഞെ​ട്ടി​ച്ച 'റേ​സ്' എ​ന്ന ചി​ത്രം 'ഗു​ഡ്ബൈ ല​വ​ർ' എ​ന്ന സി​നി​മ​യു​മാ​യി ഏ​റെ സാ​മ്യ​മു​ള്ള​താ​ണ്. അ​തി​ലെ അ​നി​ൽ ക​പു​റിന്‍റെ ഡി​റ്റ​ക്റ്റീ​വ് വേ​ഷം പോ​ലും ഹോ​ളി​വു​ഡി​ൽ നി​ന്നു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ ഓ​ർ​മി​പ്പി​ക്കും. ബോ​ബി ഡി​യോ​ളി​ന്‍റെ 'ബി​ച്ചൂ' എ​ന്ന ചി​ത്രം വി​ഖ്യാ​ത സി​നി​മ​യാ​യ 'ലി​യോ​ൺ: ദ ​പ്രൊ​ഫ​ഷ​ണ​ലി'ന്‍റെ മാ​റ്റം വ​രു​ത്തി​യ പ​തി​പ്പാ​ണ്. ഹി​റ്റ് സി​നി​മ​യാ​യ 'ഷൗ​ക്കീ​ൻ' (1981) പോ​ലും 1962-ൽ ​ഇ​റ​ങ്ങി​യ 'ബോ​യ്‌​സ് നൈ​റ്റ് ഔ​ട്ട്' എ​ന്ന സി​നി​മ​യി​ൽനി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ്.

ചു​രു​ക്ക​ത്തി​ൽ, പ്രേക്ഷകരെ വിസ്മയിപ്പിച്ച പല ബോ​ളി​വു​ഡ് ചിത്രങ്ങളും യ​ഥാ​ർ​ഥ​ത്തി​ൽ ഹോ​ളി​വു​ഡി​ന്‍റെ മ​ണ്ണി​ൽ മു​ള​ച്ച​വ​യാ​യി​രു​ന്നു. എ​ങ്കി​ലും ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സം​ഗീ​ത​വും വൈ​കാ​രി​ക​ത​യും ചേ​ർ​ത്ത് അ​വ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ന​മ്മു​ടെ സം​വി​ധാ​യ​ക​ർ വി​ജ​യി​ച്ചു എ​ന്ന​ത് ത​ർ​ക്ക​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്.