'കോന്‍ ബനേഗ ക്രോർപതി' അവതാരകനായി അമിതാഭ് ബച്ചൻ(പഴയസീസണിലെ ചിത്രം) സ്ക്രീൻ​ഗ്രാബ്
Bollywood

കെബിസി ഷൂട്ടിങ്ങിനിടെ ബച്ചൻ തെന്നിവീണു; ഇടതുകാൽമുട്ടിന് നിസാരപരിക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഷൂട്ടിങ്ങിനിടെ കാല്‍മുട്ടിന് പരിക്കേറ്റ വിവരം പങ്കുവെച്ച് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. ജനപ്രിയ റിയാലിറ്റി ഷോയായ 'കോന്‍ ബനേഗ ക്രോര്‍പതി 18'-ന്റെ പുതിയ എപ്പിസോഡിന്റെ തുടക്കത്തിലാണ് തനിക്കേറ്റ പരിക്കിനെക്കുറിച്ച് അദ്ദേഹം പ്രേക്ഷകരോട് സംസാരിച്ചത്.

പതിവുപോലെ വേദിയില്‍ നിന്ന് സംസാരിക്കുന്നതിന് പകരം ഇരുന്നുകൊണ്ടാണ് അദ്ദേഹം എപ്പിസോഡ് ആരംഭിച്ചത്. തലേദിവസത്തെ ഷൂട്ടിങ്ങിനിടെ തെന്നിവീഴുകയും ഇടതുകാല്‍മുട്ടിന് പരിക്കേല്‍ക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതുമൂലം എഴുന്നേറ്റുനില്‍ക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമിതാഭ് ബച്ചൻ 'കോന്‍ ബനേഗാ ക്രോര്‍പതി'യിൽ

എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് പറഞ്ഞ് അദ്ദേഹം ആരാധകരെയും കാണികളെയും ആശ്വസിപ്പിച്ചു. തുടര്‍ന്ന് മത്സരാര്‍ഥികളുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം വേദിയില്‍ എഴുന്നേറ്റു നില്‍ക്കുകയും ചെയ്തു. തങ്ങളുടെ പ്രിയതാരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുപറഞ്ഞ് സ്റ്റുഡിയോയിലുണ്ടായിരുന്ന കാണികളും ആശംസകള്‍ അറിയിച്ചു.