1.അമിതാഭ് ബച്ചനും കൃതിസനോണും 2.ജാവേദ് അക്തർ,ഫർഹാൻ അക്തർ എന്നിവർക്കൊപ്പം ബച്ചൻ അറേഞ്ച്ഡ്
Bollywood

'ബി​ഗ് ഡേ, ബി​ഗ്ബി..'; ബച്ചന് ജന്മദിനാശംസകളുമായി ബോളിവുഡ്

പപ്പപ്പ ഡസ്‌ക്‌

അമിതാഭ് ബച്ചന്‍ ഒക്ടോബർ 11ന് 83-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും നിരവധി ബോളിവുഡ് താരങ്ങളും തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ഹിന്ദി ബോളിവുഡിന്റെ 'ആംഗ്രി യങ് മാന്‍' എന്നറിയപ്പെടുന്ന, ഇന്ത്യന്‍ അഭ്രകാവ്യങ്ങളിലെ ജനപ്രിയനായകന്‍ ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുന്നു. അതേസമയം ജനപ്രിയ ഷോ ആയ കോന്‍ ബനേഗ ക്രോര്‍പതി സീസണ്‍ 17 അവതാരകനുമാണ് താരം.

ശത്രുഘ്നന്‍ സിന്‍ഹ, ശ്രീജിത് മുഖര്‍ജി, മനോജ് ബാജ്പേയി തുടങ്ങി നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ മുതിര്‍ന്ന നടനോടുള്ള ആരാധനയും വാത്സല്യനിധിയായ ഇന്ത്യന്‍ സിനിമയുടെ കുലപതിയോടുള്ള സ്‌നേഹവും പ്രകടിപ്പിച്ചു. തെന്നിന്ത്യന്‍ താരം പ്രഭാസ് അമിതാഭ് ബച്ചന് 'വരാനിരിക്കുന്ന വര്‍ഷം മനോഹരമായിരിക്കട്ടെ' എന്ന് ആശംസിച്ചപ്പോള്‍, ഫര്‍ഹാന്‍ അക്തര്‍ തങ്ങളുടെ സ്‌നേഹം പങ്കുവച്ചു. ഇതിഹാസ നടനെ 'എക്കാലത്തെയും റോക്ക്സ്റ്റാര്‍' എന്ന് കജോള്‍ വിശേഷിപ്പിച്ചു, ബിഗ് ബിയുടെ ചലച്ചിത്രജീവിതം എല്ലാവരെയും എങ്ങനെ പ്രചോദിപ്പിക്കുന്നു എന്നതിനെക്കുറിച്ച് കൃതി സനോണും ശില്പ ഷെട്ടിയും എഴുതി. കല്‍ക്കി 2898 എഡിയുടെയും സെക്ഷന്‍ 84ന്റെയും തുടര്‍ഭാഗങ്ങളാണ് അമിതാഭ് ബച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.