അജയ് ദേവ്​ഗണും കജോളും ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

'എന്റെ തമാശ കേൾക്കുന്ന ഒരേയൊരു പ്രേക്ഷക': ജന്മദിനത്തിൽ കജോളിന് കിട്ടിയ പ്രശംസ

പപ്പപ്പ ഡസ്‌ക്‌

ബോളിവുഡ് താരം കജോളിന്‍റെ അൻപത്തിരണ്ടാം ജന്മദിനത്തിൽ വേറിട്ട കുറിപ്പുമായി ഭർത്താവും നടനുമായ അജയ് ദേവ്ഗൺ. സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അജയ് ആശംസകൾ നേർന്നത്.

'ഇത്രയും വർഷങ്ങളായി എന്‍റെ ഏറ്റവും മികച്ച തമാശകൾ കേൾക്കാൻ ഒരേയൊരു പ്രേക്ഷക മാത്രമേ ഉണ്ടായിട്ടുള്ളൂ, കജോളിന് ജന്മദിനാശംസകൾ' എന്നാണ് ചിത്രത്തോടൊപ്പം അജയ് കുറിച്ചത്. ഇരുവർക്കുമിടയിലെ സൗഹൃദവും തമാശയും നിറഞ്ഞ ബന്ധത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.

അജയ് ദേവ്​ഗണും കജോളും

1999-ലാണ് അജയ് ദേവ്ഗണും കജോളും വിവാഹിതരാകുന്നത്. 'ഹൽചൽ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് മൂന്ന് പതിറ്റാണ്ടോളമായി ബോളിവുഡിലെ ശ്രദ്ധേയ ദമ്പതികളായി ഇരുവരും തുടരുന്നു. 1992-ൽ 'ബേഖുദി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കജോൾ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ', 'ബാസിഗർ', 'കുച്ച് കുച്ച് ഹോതാ ഹേ', 'ഫനാ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.