പൂക്കളാല്‍ തീര്‍ത്ത പ്രണയക്കൂട്; ഭൂമിയിലെ ഉത്സവമായി 'വിറോഷ്' ഹല്‍ദി

വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന
വിജയ് ദേവരകൊണ്ട,രശ്മിക മന്ദാനഫോട്ടോ-അറേഞ്ച്ഡ്
Published on

തെലുങ്ക് സിനിമയിലെ 'റൗഡി ബോയ്' വിജയ് ദേവരകൊണ്ടയുടെയും 'നാഷണല്‍ ക്രഷ്' രശ്മിക മന്ദാനയുടെയും വിവാഹവാര്‍ത്തകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം. ഫെബ്രുവരി 26-ന് ഉദയ്പുരില്‍ നടക്കുന്ന വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകളുടെ സുന്ദരനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഹല്‍ദി വിശേഷങ്ങള്‍ താരങ്ങള്‍ തന്നെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.

Must Read
'വിറോഷ്' വിവാഹം നാളെ;ആറു പ്രണയനിമിഷങ്ങളുമായി ആരാധകർ
വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന

മനോഹരമായ ഒരു ഔട്ട്ഡോര്‍ വേദിയിലായിരുന്നു ഹല്‍ദി ചടങ്ങുകള്‍. പ്രകൃതിയോടിണങ്ങുന്ന അലങ്കാരങ്ങളും നിലം നിറയെ വിരിച്ച പിങ്ക് റോസാദളങ്ങളും ചടങ്ങിന് സ്വപ്നതുല്യമായ അന്തരീക്ഷം നല്‍കി. ചടങ്ങില്‍ ഏറ്റവും ആകര്‍ഷകമായത്, പ്രണയം തുളുമ്പുന്ന നെയിം കാര്‍ഡുകളായിരുന്നു.

വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ നിന്ന്
വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ നിന്ന്ഫോട്ടോ-ഇൻസ്റ്റ​ഗ്രാം

രശ്മികയുടെ വിളിപ്പേരായ 'റുഷി' എന്നും വിജയ് ദേവരകൊണ്ടയുടെ 'വിജയ്' എന്നും കുറിച്ച പൂക്കളുടെ ആകൃതിയിലുള്ള കാര്‍ഡുകള്‍ ലില്ലി പൂക്കള്‍ക്കിടയില്‍ അലങ്കരിച്ചുവച്ചിരുന്നു. രശ്മിക പങ്കുവച്ച ചിത്രങ്ങളില്‍ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളായ സ്റ്റോം, ഓറ എന്നിവരുടെ മനോഹരമായ ഗ്രാഫിക്‌സും ഉള്‍പ്പെടുത്തിയിരുന്നു.

വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ നിന്ന്
വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ നിന്ന്ഫോട്ടോ-ഇൻസ്റ്റ​ഗ്രാം

വിവാഹത്തിനു മുന്നോടിയായി നടന്ന ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് 'വിറോഷ് പ്രീമിയര്‍ ലീഗ്' എന്ന പേരില്‍ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരമായിരുന്നു. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരം ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു. തുടര്‍ന്ന് നടന്ന സംഗീതപരിപാടിയില്‍ ചലച്ചിത്രലോകത്തെ പ്രമുഖര്‍ ചുവടുവച്ചു.

വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ നിന്ന്
വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ നിന്ന്ഫോട്ടോ-ഇൻസ്റ്റ​ഗ്രാം

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും പാരമ്പര്യങ്ങള്‍ക്കനുസൃതമായി രണ്ടു രീതിയിലുള്ള വിവാഹച്ചടങ്ങുകളാണ് നടക്കുക. വിജയ്ക്കും കുടുംബത്തിനുമായി തെലുങ്ക് ആചാരപ്രകാരമുള്ള വിവാഹം നടക്കും. തുടര്‍ന്ന്, രശ്മികയ്ക്കായി കുടക് ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും. വ്യത്യസ്തമായ രണ്ട് സംസ്‌കാരങ്ങളെ ഒരേപോലെ ചേര്‍ത്തുനിര്‍ത്തുന്ന അപൂര്‍വസുന്ദരമായ കൂടിച്ചേരലാകും ഈ വിവാഹമെന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ നിന്ന്
വിജയ് ദേവരകൊണ്ട,രശ്മിക മന്ദാന വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിൽ നിന്ന്ഫോട്ടോ-ഇൻസ്റ്റ​ഗ്രാം

അതിഥികളായി വന്‍താരനിര ഉദയ്പുരിലെത്തും. ഏകദേശം നൂറോളം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഉദയ്പുരിലെ ചടങ്ങില്‍ പങ്കെടുക്കുന്നത്. സംവിധായകരായ സന്ദീപ് റെഡ്ഡി വംഗ, തരുണ്‍ ഭാസ്‌കര്‍, രാഹുല്‍ രവീന്ദ്രന്‍, നടിമാരായ കല്യാണി പ്രിയദര്‍ശന്‍, ഈഷ റെബ്ബ, ആഷിക രംഗനാഥ് തുടങ്ങിയവര്‍ ഇതിനോടകം തന്നെ വിവാഹസ്ഥലത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഹൈദരാബാദില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ നിശ്ചയം.

Related Stories

No stories found.
Pappappa
pappappa.com