ട്രോ​ളു​ക​ൾ പ​രി​ധിവിട്ടു; പോ​ലീ​സി​നെ സ​മീ​പി​ച്ച് 'രാ​ജാ സാ​ബ്'നി​ർ​മാ​താ​വ്

'രാജാസാബ്' ട്രെയിലറിൽ നിന്ന്
'രാജാസാബ്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ നെ​ഗ​റ്റി​വ് ക്യാ​മ്പ​യി​നു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പ്രഭാസ് ചിത്രം 'ദ് രാജാസാബി'ന്റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. മ​ര്യാ​ദ​യി​ല്ലാ​ത്ത ട്രോ​ളു​ക​ളും അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും അ​തി​രു​ക​ട​ക്കു​മ്പോ​ൾ വെ​റു​തെ​യി​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് സി​നി​മ​യു​ടെ നിർമാതാക്കൾ. സം​ക്രാ​ന്തി റി​ലീ​സാ​യി തി​യ‌​റ്റ​റു​ക​ളി​ലെ​ത്തി​യ 'രാ​ജാ സാ​ബ്' ബോ​ക്സ് ഓ​ഫീ​സി​ൽ പ​ത​റു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ലാ​ണ്, ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ എ​സ്കെ​എ​ൻ സൈ​ബ​ർ പോ​ലീ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Must Read
100 കോടി പിന്നിട്ട് രാജാ സാബ്; രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍
'രാജാസാബ്' ട്രെയിലറിൽ നിന്ന്

ത​ന്‍റെ പേ​രി​ൽ വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി സി​നി​മ​യെ​യും അ​തി​ലെ അ​ഭി​നേ​താ​ക്ക​ളെ​യും കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് എ​സ്കെ​എ​ന്നി​ന്‍റെ പ്ര​ധാ​ന പ​രാ​തി. സി​നി​മ​യെ മ​ന:പൂ​ർ​വം ത​ക​ർ​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. 'സി​നി​മ​യെ​യും താ​ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടു ന​ട​ത്തു​ന്ന ഇ​ത്ത​രം ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.'-അ​ദ്ദേ​ഹം വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

'രാജാസാബ്' ട്രെയിലറിൽ നിന്ന്
'രാജാസാബ്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സി​നി​മ​യു​ടെ ഷൂ​ട്ടിങ് ഘ​ട്ടം മു​ത​ൽ ത​ന്നെ ചി​ല​ർ നെ​ഗ​റ്റി​വ് ക്യാ​മ്പ​യി​നു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി ടീ​സ​ർ ലോ​ഞ്ച് വേ​ള​യി​ൽ എ​സ്കെ​എ​ൻ തു​റ​ന്ന​ടി​ച്ചി​രു​ന്നു. മ​റ്റൊ​രു നി​ർ​മാ​താ​വ് ഇ​തി​നാ​യി ശ്ര​മി​ച്ചു​വെ​ന്നും എ​ന്നാ​ൽ പ്ര​ഭാ​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ള്ള​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​യ​തെ​ന്നും എ​സ്കെ​എ​ൻ പ​റ​ഞ്ഞി​രു​ന്നു. സി​നി​മ റി​ലീ​സി​ന് ശേ​ഷം സ​മ്മി​ശ്ര പ്ര​തി​ക​ര​ണം നേ​ടി​യ​തോ​ടെ ട്രോ​ള​ന്മാ​ർ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളെ വീ​ണ്ടും ച​ർ​ച്ച​യാ​ക്കി​.

'രാജാസാബ്' പോസ്റ്റർ
'രാജാസാബ്' പോസ്റ്റർ അറേഞ്ച്ഡ്

മാ​രു​തി സം​വി​ധാ​നം ചെ​യ്ത ഹൊ​റ​ർ-​കോ​മ​ഡി ചി​ത്രം 400 കോ​ടി രൂ​പ​യു​ടെ വ​മ്പ​ൻ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങി​യ​ത്. എ​ന്നാ​ൽ റി​ലീ​സി​ന് ശേ​ഷം ലോ​ക​മെ​മ്പാ​ടു​നി​ന്നു​മാ​യി ഏ​ക​ദേ​ശം 200 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ഇ​തു​വ​രെ സ​മാ​ഹ​രി​ച്ച​ത്. ചി​ര​ഞ്ജീ​വി​യു​ടെ 'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു', ര​വി തേ​ജ​യു​ടെ 'ഭ​ർ​ത്ത മ​ഹാ​ശ​യു​ല​കു വി​ജ്ഞാ​പ​തി' തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ളു​മാ​യി ബോ​ക്സ് ഓ​ഫീ​സി​ൽ മ​ത്സ​രി​ക്കേ​ണ്ടി വ​ന്ന​തും സി​നി​മ​യു​ടെ ക​ള​ക്ഷ​നെ ബാ​ധി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സ​ഞ്ജ​യ് ദ​ത്ത്, നി​ധി അ​ഗ​ർ​വാ​ൾ, മാ​ള​വി​ക മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്രം പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി​യാ​ണ് നി​ർ​മി​ച്ച​ത്.

Related Stories

No stories found.
Pappappa
pappappa.com