

ടോളിവുഡ് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും മലയാളിതാരം കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'SVC59' എന്നു താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കീര്‍ത്തിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്.
'അവളുടെ പ്രണയം കവിതയും, ആത്മാവ് സംഗീതവുമാണ്'- എന്ന തലക്കെട്ടില്‍ ആകര്‍ഷകമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പോസ്റ്റര്‍, സിനിമയുടെ തീവ്രതയും ഗ്രാമീണ ആക്ഷന്‍ ഡ്രാമയുടെ പശ്ചാത്തലവും സൂചിപ്പിക്കുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ഈ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം നിര്‍മിക്കുന്നത്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്പു നടത്തിയ രവി കിരണ്‍ കോലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിച്ച 'SVC59' അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങും.