

തെന്നിന്ത്യൻതാരം സാമന്ത റുത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍, ലിംഗ ഭൈരവി ദേവിസന്നിധിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ സാമന്ത പങ്കുവച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. വിവാഹമോതിരം കൈമാറുന്നതിന്റെയും ആചാരപ്രകാരമുള്ള ചടങ്ങുകളില്‍ ഏര്‍പ്പെടുന്നതിന്റെയും ചിത്രങ്ങളാണ് സാമന്ത പങ്കുവെച്ചത്.
രാജ് സംവിധാനം ചെയ്ത വെബ് സീരീസായ ഫാമിലിമാൻ സീസൺ-2ലും സിറ്റാഡൽ ഹണി ബണ്ണിയിലും സാമന്ത അഭിനയിച്ചിരുന്നു. ലോക പിക്കിള്‍ബോള്‍ ലീഗ് മത്സരത്തില്‍ നിന്നുള്ള നിരവധി ഫോട്ടോകള്‍ പങ്കിട്ടതോടെയാണ് ഇരുവരുടെയും ബന്ധം ആരാധകര്‍ അറിയുന്നത്. ചെന്നൈ സൂപ്പര്‍ ചാമ്പ്യന്‍ പിക്കിള്‍ ബോള്‍ ടീമിന്റെ സാരഥിയാണ് സാമന്ത.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സാമന്തയും തെലുങ്ക് നടൻ നാഗ ചൈതന്യയെയാണ് സാമന്ത ആദ്യം വിവാഹം കഴിച്ചത്. 2021 ല്‍ ഇവർ വിവാഹമോചിതരായി. അതിനുശേഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു.
നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ഒന്നാം വിവാഹവാര്‍ഷികത്തിനു മൂന്നുദിവസം മുമ്പായിരുന്നു സാമന്തയുടെ പുനർവിവാഹം. അതൊരു മധുരപ്രതികാരമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രാജ് 2022 ല്‍ തന്റെ ആദ്യ ഭാര്യയില്‍നിന്നു വേര്‍പിരിഞ്ഞു.