'അച്ഛനുവേണ്ടി മരണത്തെ തോല്പിച്ച് ഞാൻ വരും': യുദ്ധത്തെ പേടിക്കാത്ത ആയുധമായി 'മൈസ'

'മൈസ' ടീസർ റിലീസ് പോസ്റ്റർ
'മൈസ' ടീസർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

രശ്മിക മന്ദാനയുടെ അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയും ആക്ഷൻ രം​ഗങ്ങളുമായി മൈസ ടീസർ എത്തി. രശ്മിക ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെയും ആക്ഷൻ രംഗങ്ങളെയുമാണ് ടീസർ പരിചയപ്പെടുത്തുന്നത്.

രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന സിനിമയിൽ ഗോണ്ട് ഗോത്രവിഭാഗത്തിൽപ്പെട്ട ‘മൈസ’ എന്ന സ്ത്രീയായാണ് രശ്മിക എത്തുന്നത്.

Must Read
എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കിന് തുടക്കം;വലിയ ഉത്തരവാദിത്തമെന്ന് രശ്മിക
'മൈസ' ടീസർ റിലീസ് പോസ്റ്റർ

ജീവിതത്തിലെ പ്രതിസന്ധികളെയും സമൂഹം മുന്നോട്ടുവയ്ക്കുന്ന വിലക്കുകളെയും നേരിടേണ്ടിവരുന്ന മൈസ കീഴടങ്ങാൻ തയ്യാറാകുന്നില്ല. തനിക്ക് മുന്നിൽ തടസ്സമായി നിൽക്കുന്ന എല്ലാത്തിനോടും പോരാടാനാണ് അവൾ തീരുമാനിക്കുന്നത്. ഒരിക്കൽ യുദ്ധം പ്രഖ്യാപിച്ചാൽ പിന്നോട്ടില്ലെന്ന മൈസയുടെ ഉറച്ച നിലപാടാണ് ടീസറിന്റെ പ്രധാന ആകർഷണം.

'നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായിട്ടില്ല. യുദ്ധത്തിനുള്ള ആയുധത്തെ കണ്ടാൽ ഭയം. എന്നാൽ ആയുധം ഒരു യുദ്ധത്തെയും ഭയപ്പെടുന്നില്ല' എന്ന ടീസറിലെ വോയ്സ് ഓവർ രശ്മികയുടെ കഥാപാത്രത്തിന്റെ ഉൾക്കരുത്താണ് കാണിച്ചുതരുന്നത്.

'മൈസ' ടീസറിൽ രശ്മിക മന്ദാന
'മൈസ' ടീസറിൽ രശ്മിക മന്ദാനസ്ക്രീൻ​ഗ്രാബ്

കഥാപാത്രത്തിന്റെ ശാരീരികമായ വെല്ലുവിളികളും രശ്മിക പൂർണമായും ഏറ്റെടുത്തിട്ടുണ്ടെന്ന് ടീസറിൽനിന്ന് വ്യക്തമാണ്. ആക്ഷൻ രംഗങ്ങളിലെ താരത്തിന്റെ മേക്കോവർ ഏറെ ശ്രദ്ധേയമാണ്. അതീവ വാശിയോടെ ബൈക്ക് ഓടിക്കുന്ന രശ്മികയെയും വെല്ലുവിളി നിറഞ്ഞ അണ്ടർവാട്ടർ രംഗങ്ങളിലൂടെ ത്രസിപ്പിക്കുന്ന രശ്മികയെയും ടീസറിൽ കാണാം.

'മൈസ' ടീസറിൽ രശ്മിക മന്ദാന
'മൈസ' ടീസറിൽ രശ്മിക മന്ദാനസ്ക്രീൻ​ഗ്രാബ്

കഥാപാത്രത്തിന്റെ പ്രതികാരഭാവവും പോരാട്ടവീര്യവും രശ്മികയുടെ പ്രകടനത്തിൽ പ്രകടമാണ്. മൈസയുടെ തീവ്രതയും നിശ്ചയദാർഢ്യവും തന്നെയാണ് ടീസറിന് കരുത്തേകുന്നത്. ചിത്രത്തിനായി ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റണ്ടുകൾ ചെയ്യേണ്ടിവന്നതും രശ്മികയുടെ ഈ കഥാപാത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

'മൈസ' ടീസറിൽ രശ്മിക മന്ദാന
'മൈസ' ടീസറിൽ രശ്മിക മന്ദാനസ്ക്രീൻ​ഗ്രാബ്

കരുത്തുറ്റ സാങ്കേതിക വിഭാഗവും ചിത്രത്തിന്റെ പ്രത്യേകതയാണ്. മലയാളത്തിന്റെ സ്വന്തം ജേക്സ് ബിജോയ് ഒരുക്കിയ തീവ്രമായ പശ്ചാത്തലസംഗീതം ഇരുണ്ടതും വൈകാരികവുമായ അന്തരീക്ഷത്തിന് കൂടുതൽ ശക്തി പകരുന്നു. ശ്രേയാസ് പി. കൃഷ്ണയാണ് ഛായാഗ്രാഹകൻ. അൺഫോർമുല ഫിലിംസ് നിർമിച്ച ‘മൈസ’ നവംബർ 27ന് തിയേറ്ററുകളിലെത്തും. തെലുങ്ക്,മലയാളം,കന്നഡ,തമിഴ്,ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

Pappappa
pappappa.com