'പെദ്ധി'ക്കിടെ പരിക്ക്: രാം ചരണ്‍ ശസ്ത്രക്രിയക്കായി കോയമ്പത്തൂര്‍ ആശുപത്രിയില്‍

'പെദ്ധി' പോസ്റ്ററിൽ രാംചരൺ
'പെദ്ധി' പോസ്റ്ററിൽ രാംചരൺകടപ്പാട്-ഫേസ്ബുക്ക്
Published on

തെലുങ്ക് സൂപ്പര്‍താരം രാം ചരണിനെ ശസ്ത്രക്രിയക്കായി കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ 'പെദ്ധി'യുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. ചിത്രീകരണവും സിനിമയുടെ പ്രചാരണ പരിപാടികളും പൂര്‍ത്തിയാക്കുന്നതിനായി ചികിത്സ മാറ്റിവെക്കുകയായിരുന്നു. ഇന്നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.

Must Read
'പെദ്ധി'യിലൂടെ രാം ചരണ്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാര്‍
'പെദ്ധി' പോസ്റ്ററിൽ രാംചരൺ

അച്ഛന്‍ ചിരഞ്ജീവി, അമ്മ സുരേഖ, ഭാര്യ ഉപാസന കൊനിഡേല, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് രാം ചരണ്‍ കോയമ്പത്തൂരില്‍ എത്തിയത്. സ്പോര്‍ട്‌സ് ത്രില്ലര്‍ 'പെദ്ധി'യുടെ സംഘട്ടനരംഗങ്ങളും ഗുസ്തി രംഗങ്ങളും ചിത്രീകരിക്കുന്നതിനിടെയാണ് രാംചരണിന് പരിക്കേറ്റത്. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയ ചിത്രം ഒടിടിയിലെത്തിയതോടെ വൻട്രോളുകളാണ് ഏറ്റുവാങ്ങുന്നത്.

'പെദ്ധി' പോസ്റ്റർ
'പെദ്ധി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ബുച്ചി ബാബു സന സംവിധാനം ചെയ്ത 'പെദ്ധി'യില്‍ ജാന്‍വി കപുര്‍, ശിവരാജ്കുമാര്‍, ജഗപതി ബാബു തുടങ്ങിയവാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ശസ്ത്രക്രിയക്കുശേഷം വിശ്രമം കഴിഞ്ഞാണ് സുകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ (RC17) ചിത്രീകരണത്തില്‍ പങ്കുചേരൂ. പ്രിയതാരം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ഥനയുമായി നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലെത്തുന്നത്.

Pappappa
pappappa.com