'രാജാസാബി'ലെ 'സഹാനാ സഹാനാ...'​ഗാനം 17ന്, പ്രൊമോ വീഡിയോ പുറത്ത്

പ്രഭാസിന്റെ 'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന്
'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Published on

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ - ഫാന്‍റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അദ്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസിനായി ഒരുങ്ങുകയാണ്. 'സഹാനാ...സഹാനാ...' എന്ന് തുടങ്ങുന്ന ഗാനം 17ന് വൈകീട്ട് 6.30നാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. സംഗീത സംവിധായകൻ തമൻ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയ കീഴടക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

Must Read
പ്രഭാസിന്റെ രാജാസാബ് മൂന്നരമണിക്കൂർ; ടീസർ ഏറ്റെടുത്ത് ആരാധകർ
പ്രഭാസിന്റെ 'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന്

സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത 'റിബൽ സാബ്' എന്ന ഗാനത്തിന് പിന്നാലെയാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഐതിഹ്യങ്ങളും മിത്തുകളും ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്റെ 'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോ പോസ്റ്റർ
'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോ പോസ്റ്റർസ്ക്രീൻ​ഗ്രാബ്

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. മാരുതിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പ്രഭാസിന്റെ 'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന്
'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്

'രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചതാണ് ട്രെയിലർ. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് രാജാസാബ്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

പ്രഭാസിന്റെ 'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന്
'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്

പ്രഭാസിനും സഞ്ജയ് ദത്തിനും പുറമേ, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്.

പ്രഭാസിന്റെ 'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന്
'രാജാസാബി'ലെ 'സഹാനാ സഹാനാ...' പ്രൊമോ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്

ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയ ഏറ്റവും വലിയ സെറ്റായിരുന്നു ചിത്രത്തിന്റേത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്എൻകെ

Related Stories

No stories found.
Pappappa
pappappa.com