പ്രഭാസിന് ഇന്ന് പിറന്നാൾ, അണിയറയിലൊരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

പ്രഭാസ്
പ്രഭാസ്അറേഞ്ച്ഡ്
Published on

ഇന്ത്യൻ സിനിമയിലെ മുൻനിര പാൻ-ഇന്ത്യൻ താരം പ്രഭാസിന് ഇന്ന് ജന്മദിനം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ നേടിയ താരത്തിന് സിനിമാ മേഖലയിൽ നിന്നുള്ളവരും ആരാധകരും ആശംസയുമായി രം​ഗത്തെത്തി. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.'ദി രാജാസാബ്', 'സലാർ: പാർട്ട് 2 - ശൗര്യാംഗ പർവ്വ', 'സ്പിരിറ്റ്', 'കൽക്കി 2898 AD: പാർട്ട് 2' തുടങ്ങിയ വൻകിട ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങൾക്കായി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.

Must Read
ദീപിക പദുകോൺ ഇല്ലെന്ന് നിർമാതാക്കൾ; കൽക്കി 2 -ന്‍റെ ഭാവി എന്ത്..?
പ്രഭാസ്

സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്കപ്പുറം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രകൃതവും പ്രഭാസിനെ നിർമ്മാതാക്കൾക്കിടയിൽ വിശ്വസ്തനാക്കുന്നു. പ്രഭാസിന്റെ സാന്നിധ്യമാണ് ഒരു സിനിമയുടെ വിജയഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി പല നിർമ്മാതാക്കളും കണക്കാക്കുന്നത്.

എല്ലാ വർഷവും ഒക്ടോബറിൽ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പഴയ ഹിറ്റ് ചിത്രങ്ങളായ 'ഈശ്വർ', 'പൗർണമി', 'ബാഹുബലി' തുടങ്ങിയവ വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്. സിനിമാ ജീവിതത്തിനപ്പുറം, പൊതുശ്രദ്ധയിൽ വരാതെ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെയും പ്രഭാസ് ശ്രദ്ധേയനാണ്.

പ്രഭാസ് 'രാജാസാബി'ൽ
'രാജാസാബി'ൽ പ്രഭാസ്അറേഞ്ച്ഡ്

അതിവേഗം സിനിമകൾ പൂർത്തിയാക്കുന്നതിലും താരം മുന്നിലാണ്. 'കൽക്കി', 'സലാർ' തുടങ്ങിയ വമ്പൻ ചിത്രങ്ങൾ ഒരു വർഷത്തിനുള്ളിലാണ് പ്രഭാസ് പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചത്. 'ബാഹുബലി', 'കൽക്കി' തുടങ്ങിയ ചിത്രങ്ങളിലൂടെ 1000 കോടി ക്ലബ്ബിൽ സ്ഥിരമായി ഇടം നേടുന്ന പ്രഭാസ്, ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകരുടെ ആദ്യ പരിഗണനയിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.

Related Stories

No stories found.
Pappappa
pappappa.com