'വൃഷഭ' ക്രിസ്മസിന് തിയേറ്ററുകളിൽ

മോഹന്‍ലാലിന്റെ ബ്രഹ്‌മണ്ഡചിത്രം 'വൃഷഭ'യുടെ പോസ്റ്റർ
'വൃഷഭ' പോസ്റ്റർഅറേഞ്ച്ഡ്
Published on

മോഹന്‍ലാലിന്റെ ബ്രഹ്‌മണ്ഡചിത്രം 'വൃഷഭ' ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. ഡിസംബര്‍ 25ന് പ്രേക്ഷകരിലേക്കെത്തുമെന്ന് നിര്‍മാതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഒക്ടോബര്‍ 16ന് റിലീസ് ചെയ്യാനിരുന്ന ചിത്രം നവംബര്‍ ആറിലേക്കു മാറ്റിവച്ചിരുന്നു. ഇപ്പോള്‍ ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യാനാണ് തീരുമാനം.

തന്റെ എക്‌സ് ടൈംലൈനില്‍, ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സ് പങ്കുവച്ച് മോഹന്‍ലാല്‍ എഴുതി: 'ചില കഥകള്‍ സിനിമയില്‍ ഒതുക്കാന്‍ കഴിയില്ല. അവ പൈതൃകങ്ങളാണ്. ഈ ക്രിസ്മസിന്, 'വൃഷഭ' , ആ പൈതൃകം നിങ്ങള്‍ക്ക് ദൃശ്യാനുഭവം സമ്മാനിക്കും. വികാരത്തെയും ഗാംഭീര്യത്തെയും വിധിയെയും ആഘോഷിക്കുന്ന സിനിമ. ഡിസംബര്‍ 25 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു.'

Must Read
'മിറാഷ് ആദ്യം ആലോചിച്ചത് ഹിന്ദിയിൽ,നായകന്മാർ വിസമ്മതിച്ചു,ദൃശ്യം-4 സംഭവിച്ചേക്കാം'
മോഹന്‍ലാലിന്റെ ബ്രഹ്‌മണ്ഡചിത്രം 'വൃഷഭ'യുടെ പോസ്റ്റർ

'ഒരു രാജാവിന്റെ വരവ് രാജകീയമാണ്. ഒരുക്കങ്ങള്‍ ഗംഭീരമായിരിക്കണം. വൃഷഭ രാജാവിനായി ഒരുങ്ങുക' എന്ന വോയ്‌സ് ഓവറും വീഡിയോ ക്ലിപ്പില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം, മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് 'വൃഷഭ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ വലിയ ആവോശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഡ്രാഗണ്‍-സ്‌കെയില്‍ പാറ്റേണുകളുള്ള സങ്കീര്‍ണമായ സ്വര്‍ണകവചത്തില്‍ മോഹന്‍ലാലിനെ ഒരു വീരയോദ്ധാവായി കാണാം. നീണ്ട മുടി, കട്ടിയുള്ള താടി, വെളുത്ത തിലകം എന്നിവയുമായി അദ്ദേഹം വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

'ഇത് സ്‌പെഷ്യലാണ്-എന്റെ എല്ലാ ആരാധകര്‍ക്കും ഇത് സമര്‍പ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. കൊടുങ്കാറ്റ് ഉണരുന്നു. അഭിമാനത്തോടും ശക്തിയോടും കൂടി, 'വൃഷഭ'യുടെ ഫസ്റ്റ് ലുക്ക് ഞാന്‍ അനാവരണം ചെയ്യുന്നു-നിങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുകയും കാലാന്തരങ്ങളിലൂടെ പ്രതിധ്വനിക്കുകയും ചെയ്യുന്ന ഒരു കഥ' എന്ന അടിക്കുറിപ്പോടൊണ് ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.

മോഹന്‍ലാലിന്റെ ബ്രഹ്‌മണ്ഡചിത്രം 'വൃഷഭ'യുടെ പോസ്റ്റ
'വൃഷഭ' പോസ്റ്റർഅറേഞ്ച്ഡ്

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നന്ദ കിഷോര്‍ നിര്‍വഹിക്കുന്നു. കണക്ട് മീഡിയയും ബാലാജി ടെലിഫിലിംസും സഹകരിച്ച് അവതരിപ്പിക്കുന്ന 'വൃഷഭ' മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. 'വൃഷഭ' തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ചു ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തും.

Related Stories

No stories found.
Pappappa
pappappa.com