'ഇരുമുടി'യുടേത് സമൂഹത്തിനുള്ള സന്ദേശം; പ്രശംസയുമായി പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ

'ഇരുമുടി' പോസ്റ്റർ,പ്രദീപ് രം​ഗനാഥൻ
'ഇരുമുടി' പോസ്റ്റർ,പ്രദീപ് രം​ഗനാഥൻഅറേഞ്ച്ഡ്
Published on

ശബരിമലയുടെയും അയ്യപ്പഭക്തിയുടെയും പശ്ചാത്തലത്തിൽ ര​വി​തേ​ജ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ പു​തി​യ ചി​ത്രം 'ഇ​രു​മു​ടി'​ക്ക് പ്ര​ശം​സ​യു​മാ​യി ത​മി​ഴ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ. ചി​ത്രം മി​ക​ച്ച​താ​ണെ​ന്നും സ​മൂ​ഹ​ത്തി​നായി ഉത്തമ സ​ന്ദേ​ശ​മാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്നും പ്ര​ദീ​പ് പ​റ​ഞ്ഞു.

'ഇരുമുടി' പോസ്റ്റർ
'ഇരുമുടി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്തകർക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് എ​ക്സി​ലൂ​ടെ​യാ​ണ് പ്ര​ദീ​പ് തന്‍റെ വാക്കുകൾ പ​ങ്കു​വെ​ച്ച​ത്. സം​വി​ധാ​യ​ക​ൻ ശി​വ നി​ർ​വാ​ണ, നാ​യ​ക​ൻ ര​വി​തേ​ജ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജി.​വി. പ്ര​കാ​ശ്, നി​ർമാ​ണ ക​മ്പ​നി​യാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് എ​ന്നി​വ​രെ ടാ​ഗ് ചെ​യ്താ​യി​രു​ന്നു പ്ര​ദീ​പിന്‍റെ കു​റി​പ്പ്. ഇ​തി​നു മ​റു​പ​ടി​യാ​യി ശി​വ നി​ർ​വാ​ണ​യും ജി.​വി. പ്ര​കാ​ശും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

'ഇരുമുടി' പോസ്റ്റർ
'ഇരുമുടി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

റി​ലീ​സ് ചെ​യ്ത് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ 180 കോ​ടി​യി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ച് കു​തി​ക്കു​ക​യാ​ണ് 'ഇ​രു​മു​ടി'. മാ​സ് ആ​ക്ഷ​ൻ വേ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി തി​ക​ച്ചും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യാ​ണ് ര​വി​തേ​ജ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. പി​താ​വും മ​ക​ളും ത​മ്മി​ലു​ള്ള വൈ​കാ​രി​ക ബ​ന്ധ​വും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര പ​ശ്ചാ​ത്ത​ല​വു​മാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

പ്രി​യ ഭ​വാ​നി ശ​ങ്ക​ർ, സാ​യ് കു​മാ​ർ, ബേ​ബി ന​ക്ഷ​ത്ര, സ്വാ​സി​ക, അ​ജ​യ് ഘോ​ഷ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Pappappa
pappappa.com