'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' ഒക്ടോബർ 2ന്; കാണാം ഫഹദിന്റെ മാന്ത്രികത

'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' പോസ്റ്റർ
'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആദ്യ തെലുങ്ക് ചിത്രം 'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന റിലീസ് സ്വന്തമാക്കി. സെപ്റ്റംബർ 11ന് ആണ് നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്.

Must Read
മാന്ത്രികച്ചെപ്പ് തുറന്ന് രാജമൗലി; തെലുങ്കിൽ ജാലവിദ്യ കാട്ടാൻ ഫഹദ്
'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' പോസ്റ്റർ

ശശാങ്ക് യെലേതി സംവിധാനം ചെയ്യുന്ന ഫാന്റസി എന്റര്‍ടെയ്‌നര്‍ പ്രശസ്ത സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ് തിയേറ്ററുകളില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു മാന്ത്രികന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. സാറ പലേക്കര്‍, സൗരഭ് സച്ച്‌ദേവ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' പോസ്റ്റർ
'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

എസ്.എസ്. കാര്‍ത്തികേയ, ശോഭു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാല ഭൈരവ സംഗീത സംവിധാനവും ബ്രാഡ് ഫ്രാന്‍സിസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. പ്രവീണ്‍ ആന്റണിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.

'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' ടീസറിൽ നിന്ന്
'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'പേട്രിയറ്റ്' എന്ന ചിത്രത്തിനുശേഷം ഫഹദിന്റേതായി പുറത്തിറങ്ങുന്ന പ്രധാന പ്രോജക്ടുകളിലൊന്നാണിത്. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ' കരാട്ടേ ചന്ദ്രന്‍ ' ആണ് ഫഹദിന്റെ അടുത്തതായി ആരംഭിക്കാനിരിക്കുന്ന മലയാള ചിത്രം. ഭാവനാ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Pappappa
pappappa.com