നായകനായി ദേവി ശ്രീ പ്രസാദ്; 'യെല്ലമ്മ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ദേവി ശ്രീ പ്രസാദ്, 'യെല്ലമ്മ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
ദേവി ശ്രീ പ്രസാദ്, 'യെല്ലമ്മ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

സം​ഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് നായകനായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'യെല്ലമ്മ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ വേണു യെൽദാണ്ടി ഒരുക്കുന്ന ചിത്രം 2027 മാർച്ച് അഞ്ചിന് തിയറ്ററുകളിലെത്തും. ദസറയോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഷിരീഷ് ആണ് നിർമിക്കുന്നത്. ഗ്രാമീണ ജീവിതം, സാംസ്കാരിക മൂല്യങ്ങൾ, മനുഷ്യബന്ധങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് 'യെല്ലമ്മ'. ദേവി ശ്രീ പ്രസാദിന്റെ അഭിനയ അരങ്ങേറ്റത്തിന് വ്യത്യസ്തമായ പശ്ചാത്തലമാണ് സിനിമ ഒരുക്കുന്നത്.

Must Read
അവൾക്ക് ആകാശം തൊടാനായി അരികെ അവൻ; ദുൽഖറിന്റെ 'ആകാശംലോ ഒക താര' ടീസർ എത്തി
ദേവി ശ്രീ പ്രസാദ്, 'യെല്ലമ്മ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

ചിത്രത്തിൽ പർഷി എന്ന കഥാപാത്രമായാണ് ദേവി ശ്രീ പ്രസാദ് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലളിതവും സ്വാഭാവികവുമായ രൂപത്തിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.

നായകവേഷം കൈകാര്യം ചെയ്യുന്നതിനു പുറമേ ചിത്രത്തിന്റെ സംഗീതസംവിധാനവും ദേവി ശ്രീ പ്രസാദ് തന്നെയാണ് നിർവഹിക്കുന്നത്. അഭിനയവും സംഗീതസംവിധാനവും ഒരാൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ദേവി ശ്രീ പ്രസാദിന്റെ ജന്മദിനത്തിൽ 'യെല്ലമ്മ' അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ
ദേവി ശ്രീ പ്രസാദിന്റെ ജന്മദിനത്തിൽ 'യെല്ലമ്മ' അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

പ്രാദേശിക സംസ്കാരത്തിലും മനുഷ്യബന്ധങ്ങളിലും വേരൂന്നിയ കഥകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനായ വേണു യെൽദാണ്ടിയുടെ സംവിധാനമികവ് 'യെല്ലമ്മ'യുടെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷ. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.

Pappappa
pappappa.com