'സൗ​ന്ദ​ര്യം മേനിപ്രദർശനത്തിലല്ല, സാരിയിലാണ്'; വിവാദപരാമർശവുമായി ന​ട​ൻ ശി​വാ​ജി

തെ​ലു​ങ്ക് ന​ട​ൻ ശി​വാ​ജി
ശിവാജിഫോട്ടോ-അറേഞ്ച്ഡ്
Published on

നടിമാരുടെ വ​സ്ത്ര​ധാ​ര​ണരീതികളെക്കുറിച്ചു മോശം പരാമർശം നടത്തിയ തെ​ലു​ങ്കു ന​ട​ൻ ശി​വാ​ജി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. റി​ലീ​സി​നൊ​രു​ങ്ങു​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​യ ധ​ൻ​ഡോ​റ​യു​ടെ പ്രീ റിലീസ് ചടങ്ങിലാണ് നടൻ നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് വിചിത്ര പരാമർശങ്ങൾ അഴിച്ചുവിട്ടത്. 54കാ​ര​നാ​യ ശി​വാ​ജി ഉ​പ​ദേ​ശ രൂ​പേ​ണ​യാണ് പരാമർശങ്ങൾ നടത്തിയത്.

Must Read
'മാതൃഭൂമി'ഓഫീസിലേക്ക് തോക്കുമായി കയറിവന്ന് ക്യാപ്റ്റൻ രാജു ചോദിച്ചു:'എവിടെയവൻ...?'
തെ​ലു​ങ്ക് ന​ട​ൻ ശി​വാ​ജി

ശി​വാ​ജി നടത്തിയ പ്രസംഗത്തിൽനിന്ന്: 'നാ​യി​ക​മാ​ർ ശ​രീ​ര​ത്തി​ന്‍റെ അ​ഴ​ക​ള​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​രു​തെ​ന്ന് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. ദ​യ​വാ​യി സാ​രി​യോ ശ​രീ​രം മു​ഴു​വ​നാ​യും മ​റ​യ്ക്കു​ന്ന വ​സ്ത്ര​ങ്ങ​ളോ ധ​രി​ക്കു​ക. സൗ​ന്ദ​ര്യം ശ​രീ​രം മ​റ​യ്ക്കു​ന്ന വ​സ്ത്ര​ധാ​ര​ണ​ത്തി​ലോ, സാ​രി​യി​ലോ ആ​ണ്; ശ​രീ​രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ല​ല്ല. ആ​ളു​ക​ൾ ഒ​ന്നും തു​റ​ന്നു പ​റ​യി​ല്ല. കാ​ര​ണം അ​ത് നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്ന് അ​വ​ർ​ക്ക് തോ​ന്നു​ന്നു. പ​ക്ഷേ ഉ​ള്ളി​ൽ അ​വ​ർ​ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ടേ​ക്കി​ല്ല. ഒ​രു സ്ത്രീ ​പ്ര​കൃ​തി​യെ​പ്പോ​ലെ​യാ​ണ്. പ്ര​കൃ​തി മ​നോ​ഹ​ര​മാ​കു​മ്പോ​ൾ, ന​മ്മ​ൾ അ​തി​നെ ബ​ഹു​മാ​നി​ക്കു​ന്നു. സ്ത്രീ ​അ​മ്മ​യെ​പ്പോ​ലെ​യാ​ണ്, അ​വ​രെ എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്നു. ഇ​തി​ഹാ​സ ന​ടി​മാ​രാ​യ സാ​വി​ത്രി, സൗ​ന്ദ​ര്യ, യുവനടി ര​ശ്മി​ക മ​ന്ദാ​ന എ​ന്നി​വ​രു​ടേ​ത് മ​നോ​ഹ​ര​മാ​യ വ​സ്ത്ര​ധാ​ര​ണ​മാ​ണ്. സ്വാ​ത​ന്ത്ര്യം വി​ല​പ്പെ​ട്ട​താ​ണ്. അ​ത് ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. നി​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ളു​ക​ൾ നി​ങ്ങ​ളെ ബ​ഹു​മാ​നി​ക്കും. ഗ്ലാ​മ​റി​ന് പ​രി​ധി​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം...'

ശിവാജി,ചിന്മയി
ശിവാജി,ചിന്മയിഫോട്ടോ-അറേഞ്ച്ഡ്

താ​ര​ത്തി​നെ​തി​രേ ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യ​ത് ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ​യാ​ണ് അഭിനേത്രിമാർക്കുള്ള അ​നാ​വ​ശ്യ​മാ​യ ഉ​പ​ദേ​ശ​മാ​യി​പ്പോ​യി ശിവാജിയുടേതെന്ന് ചിന്മയി പ​റ​ഞ്ഞു. പ്രൊ​ഫ​ഷ​ണ​ൽ ഇ​ട​ങ്ങ​ളി​ൽ ശി​വാ​ജി ഇ​ത്ത​രം പ്രസ്താവനകൾ നടത്തു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ചി​ന്മ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. മി​സ​മ്മ, സ​ത്യ​ഭാ​മ, കോ​ർ​ട്ട് - സ്റ്റേ​റ്റ് V/S എ ​നോ​ബ​ഡി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ബി​ഗ് ബോ​സ് തെ​ലു​ങ്ക്- 7ലൂ​ടെ​യും പ്ര​ശ​സ്ത​നാ​യ താ​ര​മാ​ണ് ശി​വാ​ജി.

Related Stories

No stories found.
Pappappa
pappappa.com