'സ്ലോ ബേണിങ് റൊമാന്‍സ്': പ്രണയത്തെക്കുറിച്ചും ആ ഉപദേശത്തെക്കുറിച്ചും അല്ലു സിരീഷ്

അല്ലു സിരീഷും നയനിക റെഡ്ഡിയും
അല്ലു സിരീഷും നയനിക റെഡ്ഡിയുംഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

നയനിക റെഡ്ഡിയുമായുള്ള പ്രണയത്തിലും വിവാഹത്തിലും സഹോദരന്‍ അല്ലു അര്‍ജുന്‍ നല്‍കിയ ഉപദേശങ്ങള്‍ എന്തൊക്കെയെന്ന് അല്ലു സിരീഷ് തുറന്നു പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മാര്‍ച്ച് ആറിനായിരുന്നു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ വിവാഹച്ചടങ്ങ്.

Must Read
'നീ കൂടെയില്ലാതെ ഈ യാത്ര ഇത്ര മനോഹരമാകുമായിരുന്നില്ല':വിവാഹവാർഷികത്തിൽ അല്ലു
അല്ലു സിരീഷും നയനിക റെഡ്ഡിയും

വിവാഹത്തിന് തൊട്ടുമുമ്പ് സഹോദരന്‍ അല്ലു അര്‍ജുന്‍ നല്‍കിയ ലളിതവും എന്നാല്‍ അര്‍ഥവത്തുമായ ഉപദേശത്തെക്കുറിച്ച് സിരീഷ് വാചാലനായി:

'വിവാഹദിവസം കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നെന്നുവരില്ല. വസ്ത്രങ്ങള്‍ എത്തുന്നതില്‍ താമസമോ മറ്റ് തടസങ്ങളോ ഉണ്ടാകാം. പക്ഷേ അതൊന്നും വലിയ കാര്യമാക്കരുത്. കാരണം ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്.' -എന്നായിരുന്നു അല്ലു അര്‍ജുന്റെ വാക്കുകള്‍. സാധാരണയായി ചോദിക്കാതെ ആര്‍ക്കും ഉപദേശം നല്‍കാത്ത പ്രകൃതമാണ് അച്ഛന്റെയും സഹോദരന്റേതുമെന്നും സിരീഷ് കൂട്ടിച്ചേര്‍ത്തു.

അല്ലു സിരീഷും നയനിക റെഡ്ഡിയും
അല്ലു സിരീഷും നയനിക റെഡ്ഡിയുംഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം

തങ്ങളുടെ പ്രണയത്തെ ഒരു 'സ്ലോ ബേണിങ് റൊമാന്‍സ്' എന്നാണ് താരം വിശേഷിപ്പിച്ചത്. 2023 ഒക്ടോബറില്‍ വരുണ്‍ തേജ് - ലാവണ്യ വിവാഹ ആഘോഷങ്ങള്‍ക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തുടര്‍ന്നു സൗഹൃദത്തിലായ ഇവര്‍ പിന്നീട് പ്രണയത്തിലായി. സിരീഷ് ഒരു നടനായതിനാല്‍ നയനികയ്ക്ക് ആദ്യം ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നു. എങ്കിലും സുഹൃത്തുക്കള്‍ നല്‍കിയ ഉറപ്പില്‍ നയനിക മുന്നോട്ടുപോകുകയായിരുന്നു.

സഹോദരൻ അല്ലു സിരീഷിന്റെ വിവാഹച്ചടങ്ങിൽ അല്ലു അർജുനും കുടുംബവും
അല്ലു സിരീഷിന്റെ വിവാഹച്ചടങ്ങിൽ അല്ലു അർജുനും കുടുംബവുംഫോട്ടോ കടപ്പാട്-ഫേസ് ബുക്ക്

ഏകദേശം ഒരു വര്‍ഷത്തോളം ഡേറ്റ് ചെയ്ത ശേഷം വിവാഹം കഴിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും വളരെ സ്വാഭാവികമായി കാര്യങ്ങള്‍ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മാര്‍ച്ച് ആറിന് അല്ലു കുടുംബത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അല്ലു അര്‍ജുന്റെയും സ്‌നേഹ റെഡ്ഡിയുടെയും വിവാഹ വാര്‍ഷികവും ഇതേ ദിവസമാണ്. കുടുംബത്തിലെ രണ്ട് വിവാഹ വാര്‍ഷികങ്ങള്‍ ഇനി ഒരേ ദിവസം ആഘോഷിക്കാമെന്ന സന്തോഷത്തിലാണ് അല്ലു കുടുംബത്തിന്റെ ആരാധകരും.

Related Stories

No stories found.
Pappappa
pappappa.com