ഇന്ത്യ പിടിക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി; കിം ജോങ് ഉൻ അല്ല,സങ് ഡോങ് ഇൽ!

'സിങ് സോങ്' പോസ്റ്റർ
'സിങ് സോങ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

തമിഴിലെ സൂപ്പർ സ്റ്റാറായ ഹാസ്യതാരം യോഗി ബാബു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമ 'സിങ് സോങ്' റിലീസിനൊരുങ്ങി. യോഗിബാബുവിനൊപ്പം കൊറിയൻ താരം സങ് ഡോങ് ഇല്ലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഹോളിവുഡ് മൂവീസിൻ്റെ ബാനറിൽ വെട്രിസെൽവി അവതരിപ്പിച്ച് എം.എ വെട്രിവേൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 19ന് തീയേറ്ററുകളിൽ എത്തും. സൻഹാ സ്റ്റുഡിയോ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ കാതൽ സുകുമാർ, ശങ്കർ ഏഴുമല (കിങ് കോങ്ങ്), മുല്ലൈ കൊതണ്ഡം, ഋതിക്ക്ഭാഷ, തരുൺ, സുമതി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

'സിങ് സോങ്' പോസ്റ്റർ
മഹാസംഭവമായി രജനി-കമൽ സിനിമ; ആരൊരുക്കും ആ സ്റ്റൈൽഉലകം?

ഉത്തരകൊറിയൻ ഭരണാധികാരിയായ സിങ് സോങ് ഒരിക്കൽ ഇന്ത്യയിലെത്തി ഇവിടെ ഭരണം നിയന്ത്രിക്കുന്നതാണ് പ്രമേയം. രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളായ അഴിമതി, പുരുഷാധിപത്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഉണ്ടാവുന്ന രാഷ്ട്രീയ സംഘർഷങ്ങളും മറ്റ് കുഴപ്പങ്ങളും ഹാസ്യത്തിൽ കലർത്തി അവതരിപ്പിക്കുന്നു.

'സിങ് സോങ്' പോസ്റ്റർ
'സിങ് സോങ്' പോസ്റ്റർ അറേഞ്ച്ഡ്

മണി-അബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം: ജോസ് ഫ്രാങ്ക്‌ലൈൻ, എഡിറ്റിങ്: ഈശ്വർ മൂർത്തി, മേക്കപ്പ്: രാധ കാളിദാസ്, സ്റ്റണ്ട്: അസോൾട്ട് മധുരൈ, അസി.ഡയറക്ടർ: വേൽ, തമിഴ് മണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്യാമള പൊണ്ടി, പിആർഒ: വേൽ, പി.ശിവപ്രസാദ് (കേരള)

Related Stories

No stories found.
Pappappa
pappappa.com