യോഗി ബാബുവിന്റെ 'ദശാവതാരം'; 10 ​ഗെറ്റപ്പുകളുമായി 'ഓപ്പറേഷന്‍ ഖാമോഷ്'

'ഓപ്പറേഷന്‍ ഖാമോഷ്' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ യോ​ഗി ബാബു
'ഓപ്പറേഷന്‍ ഖാമോഷ്' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ യോ​ഗി ബാബുഅറേഞ്ച്ഡ്
Published on

തമിഴ് സിനിമയില്‍ തനതായ ഹാസ്യശൈലികൊണ്ട് സ്വന്തമായി ഒരിടം നേടിയെടുത്ത യോഗി ബാബു കരിയറിലെ ഏറ്റവും വലിയ വേഷപ്പകര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ആര്‍. കിഷോര്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന, പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തില്‍ പത്തു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം വെള്ളിത്തിരയിലെത്തുന്നത്. യോഗി ബാബുവിന്റെ കരിയറില്‍ ഇതാദ്യമായാണ് ഇത്രയധികം വേഷപ്പകര്‍ച്ചകളുള്ള കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നത്. ഇത് കോളിവുഡില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.

Must Read
യോഗി ബാബുവും സത്യയും തെലുങ്ക് ചിത്രത്തില്‍ ഒന്നിക്കുന്നു
'ഓപ്പറേഷന്‍ ഖാമോഷ്' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ യോ​ഗി ബാബു

ചിത്രത്തിന്റെ വമ്പന്‍ പ്രതീക്ഷയുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് മുന്നില്‍ ഒരു രഹസ്യ ഏജന്റിന്റെ ലുക്കില്‍ നില്‍ക്കുന്ന യോഗി ബാബുവാണ് പോസ്റ്ററിലുള്ളത്. 'ഓപ്പറേഷന്‍ ഖാമോഷ്' എന്നു പേരിട്ടിരിക്കുന്ന ഒരു ടോപ്പ് സീക്രട്ട് മിഷന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്. വന്‍ ചിരിവിരുന്നൊരുക്കുന്ന ഒരു ഹൈ-റേഞ്ച് സ്‌പൈ കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നാണ് അണിയറസംസാരം.

'ഓപ്പറേഷന്‍ ഖാമോഷ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ
'ഓപ്പറേഷന്‍ ഖാമോഷ്' ഫസ്റ്റ്ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

തമിഴ് സിനിമയിലെ പ്രമുഖ കോമഡി താരങ്ങളായ റെഡിന്‍ കിങ്സ്ലിയും വി.ടി.വി ഗണേഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ യോഗി ബാബുവിനൊപ്പം അണിനിരക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിയറ്ററുകളില്‍ ചിരിയുടെ പൂരം തന്നെയാകും ചിത്രം സമ്മാനിക്കുക. എന്നാല്‍ യോഗി ബാബു അവതരിപ്പിക്കുന്ന ആ പത്തു വേഷങ്ങള്‍ ഏതൊക്കെയാണെന്നുള്ള വിവരവും, ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ അതീവ രഹസ്യമായി വച്ചിരിക്കുകയാണ്.

ഹാസ്യനടന്‍ എന്ന ലേബലില്‍നിന്ന് കമലഹാസനെപ്പോലെ പത്തു വേഷപ്പകര്‍ച്ചകളുമായി ഞെട്ടിക്കാനെത്തുന്ന യോഗി ബാബുവിന്റെ 'ഓപ്പറേഷന്‍ ഖാമോഷ്' തെന്നിന്ത്യന്‍ സിനിമയിലെ ദൃശ്യവിസ്മയമാകുമെന്നാണ് കോളിവുഡ് റിപ്പോര്‍ട്ട്.

Pappappa
pappappa.com