'ചിയാൻ 63' ടൈറ്റിൽ പുറത്തുവിട്ടു; 'പവർഹൗസ്' ആകാൻ വിക്രം

'പവർഹൗസ്' പ്രൊമോ വീഡിയോ പോസ്റ്റർ
'പവർഹൗസ്' പ്രൊമോ വീഡിയോ പോസ്റ്റർഅറേഞ്ച്ഡ്
Published on

തമിഴകത്തിന്റെ പ്രിയതാരം ചിയാന്‍ വിക്രമും സംവിധായകന്‍ ആനന്ദ് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് 'പവര്‍ ഹൗസ്' എന്നു പേരിട്ടു. വിനായക ചതുര്‍ഥി ദിനത്തിലാണ് ഔദ്യോഗിക ടൈറ്റില്‍ പുറത്തുവിട്ടത്. ആരാധകരെ ആവേശത്തിലാക്കുന്ന വന്‍ മാസ് പ്രൊമോ വീഡിയോയോടെയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. 'ചിയാൻ 63' എന്നാണ് ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്.

Must Read
വിക്രമിന്റെ 'ചിയാന്‍ 63'-ൽ ഗ്ലാമര്‍ താരം സംയുക്ത ഹെഗ്ഡെയും
'പവർഹൗസ്' പ്രൊമോ വീഡിയോ പോസ്റ്റർ

പ്രൊമോ വീഡിയോയിലെ വിക്രമിന്റെ വേഷപ്പകര്‍ച്ചയും ഭാവമാറ്റങ്ങളുമാണ് പ്രധാന ആകര്‍ഷണം. 'അന്യന്‍' സിനിമയിലെ അമ്പിയെ അനുസ്മരിപ്പിക്കുന്ന ശാന്തനായ കഥാപാത്രത്തില്‍ നിന്ന് അതിശക്തമായ ആക്ഷന്‍ അവതാരത്തിലേക്ക് വിക്രം മാറും വിധമാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്. 2016-ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ 'ഇരുമുഗന്‍' എന്ന ചിത്രത്തിനുശേഷം വിക്രമും ആനന്ദ് ശങ്കറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

'പവർഹൗസ്' പ്രൊമോ വീഡിയോയിൽ വിക്രം
'പവർഹൗസ്' പ്രൊമോ വീഡിയോയിൽ വിക്രംസ്ക്രീൻ​ഗ്രാബ്

സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍ എന്നിവരും റിയാ ഷിബുവും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത് സന്തോഷ് നാരായണനാണ്. ഉർവശി, ഷമ്മി തിലകന്‍, സംയുക്ത ഹെഗ്ഡെ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Pappappa
pappappa.com