'രജനിസാര്‍ ഒരു പാഠപുസ്തകമാണ്...'; ജയിലർ 2-ൽ വിജയ് സേതുപതിയും

രജനികാന്ത്,വിജയ് സേതുപതി
രജനികാന്ത്,വിജയ് സേതുപതിഫോട്ടോ-അറേഞ്ച്ഡ്
Published on

അതിഥിവേഷങ്ങളോട് വിമുഖത കാട്ടിയിരുന്ന വിജയ് സേതുപതി, സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ജയിലര്‍-2ല്‍ അതിഥിതാരമായി എത്തുന്നു. സാധാരണയായി ഇത്തരം ചെറിയ വേഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന വിജയ് സേതുപതി, ഈ വേഷം സ്വീകരിച്ചതിനു പിന്നിലെ പ്രധാന കാരണം രജനീകാന്തിനോടുള്ള കടുത്ത ആരാധനയും ബഹുമാനവുമാണെന്ന് വ്യക്തമാക്കുന്നു.

'രജനി സാറിനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാന്‍ ജയിലര്‍ 2-വില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. പതിറ്റാണ്ടുകളായി അദ്ദേഹം സൂപ്പര്‍താരമായി തിളങ്ങുന്നതു ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് അദ്ഭുതമാണ്. രജനിസാര്‍ ഒരു പാഠപുസ്തകമാണ്...' വിജയ് സേതുപതി പറഞ്ഞു.

Must Read
'അദ്ദേഹത്തെക്കുറിച്ച് പറയാൻ ഞാൻ ആരുമല്ല, ജയിലർ 2 കാത്തിരിക്കുന്ന ആരാധകൻ മാത്രം'
രജനികാന്ത്,വിജയ് സേതുപതി

മുമ്പ് കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'പേട്ട'യില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ആ അനുഭവം നല്‍കിയ ഊര്‍ജമാണ് വീണ്ടും ഒരു ഒന്നിക്കലിന് വിജയ് സേതുപതിയെ പ്രേരിപ്പിച്ചത്. അടുത്തിടെയായി സ്ഥിരം ശൈലിയിലുള്ള വില്ലന്‍ വേഷങ്ങളോട് താന്‍ താത്പര്യം കാട്ടുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 'വിക്രം', 'മാസ്റ്റര്‍', 'ജവാന്‍' തുടങ്ങിയ സിനിമകളില്‍ മികച്ച വില്ലന്‍ വേഷങ്ങള്‍ ചെയ്‌തെങ്കിലും, ഇപ്പോള്‍ വരുന്നത് ഒരേ രീതിയിലുള്ള കഥാപാത്രങ്ങളാണെന്നും അത് തന്നെ മടുപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജനികാന്തും വിജയ് സേതുപതിയും 'പേട്ട'യിൽ
രജനികാന്തും വിജയ് സേതുപതിയും 'പേട്ട'യിൽഫോട്ടോ കടപ്പാട്-നെറ്റ്ഫ്ലിക്സ്

2023ലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായ ജയിലറിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ വലിയ ഹൈപ്പാണ് ചിത്രത്തിനുള്ളത്. മുത്തുവേല്‍ പാണ്ഡ്യന്റെ തുടര്‍ന്നുള്ള പോരാട്ടങ്ങളാണ് നെല്‍സണ്‍ ഈ ഭാഗത്തില്‍ ഒരുക്കുന്നത്. രജനീകാന്ത്-വിജയ് സേതുപതി കോംബോ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com