'ജനനായകൻ' ദൃശ്യങ്ങൾ ചോർന്നു,വേദനാജനകമെന്ന് സംവിധായകൻ

'ജനനായകൻ' ട്രെയിലറിൽ വിജയ്
'ജനനായകൻ' ട്രെയിലറിൽ വിജയ്സ്ക്രീൻ​ഗ്രാബ്
Published on

ദ്രാവിഡമണ്ണിന്‍റെ സൂപ്പർതാരം വി​ജ​യ്‌യുടെ രാ​ഷ്ട്രീ​യപ്രവേശനത്തിനു കളമൊരുക്കിയ അ​വ​സാ​ന ചി​ത്രം 'ജ​ന​നാ​യ​ക​ൻ' വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കെ, സി​നി​മ​യി​ലെ അ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പ്ര​ധാ​ന രം​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ ചോ​ർ​ന്നു. വിജയ്‌യുടെ ഇൻട്രൊഡക്ഷൻ സീനും ടൈറ്റിൽ ക്രെഡിറ്റുകളുമാണ് വ്യാപകമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്.

Must Read
വിജയ്‌യുടെ 'ജനനായകന്‍' ഏപ്രില്‍ അവസാനം റിലീസിന്
'ജനനായകൻ' ട്രെയിലറിൽ വിജയ്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ക്ലി​പ്പി​ൽ സി​നി​മ​യു​ടെ ടൈ​റ്റി​ൽ ക്രെ​ഡി​റ്റു​ക​ളും വി​ജ​യി​യു​ടെ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ സീ​നു​മാ​ണുള്ളത്. എ​ഡി​റ്റിങ് റൂ​മി​ൽ നി​ന്നാ​ണു ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എക്‌സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്.

വീ​ഡി​യോ​യു​ടെ അ​വ​സാ​നം ഒ​രാ​ൾ ദൃ​ശ്യ​ങ്ങ​ൾ പോ​സ് ചെ​യ്യു​ന്ന​ത് കാ​ണാ​മെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​നോ​ട് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രാ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‘ഓരോ സീനും ഒരാളുടെ സ്വപ്നമാണ്. പുറത്തിറങ്ങുന്നതിന് മുമ്പുള്ള ചോർച്ച ശരിക്കും വേദനാജനകമാണ്. ദയവായി സിനിമ പങ്കുവയ്ക്കാതെ പിന്തുണയ്ക്കുക.’’–സംവിധായകൻ എച്ച്. വിനോദ് പറഞ്ഞു.

‘ജ​ന​നാ​യ​ക​ൻ’ട്രെയിലറിൽ നിന്ന്
‘ജ​ന​നാ​യ​ക​ൻ’ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സി​നി​മ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്ന​തി​ൽ ന​ട​ന്മാരായ ശിവകാർത്തികേയൻ, സി​ബി സ​ത്യ​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ധ്വാ​ന​വും പ്ര​യ​ത്ന​വു​മാ​ണ് ഒ​രു സി​നി​മ​യ്ക്ക് പി​ന്നി​ലു​ള്ള​തെ​ന്നും ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു. ഏ​ക​ദേ​ശം 400-500 കോ​ടി രൂ​പ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണി​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രാ​ധ​ക​ർ കു​റി​ച്ചു.

'ജനനായകൻ' പോസ്റ്റർ
'ജനനായകൻ' പോസ്റ്റർഅറേഞ്ച്ഡ്

ജ​നു​വ​രി 9-ന് ​നി​ശ്ച​യി​ച്ചി​രു​ന്ന റി​ലീ​സ് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 30-ന് ​മു​മ്പ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചി​ത്ര​ത്തി​ലെ രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ കാ​ര​ണം സെ​ൻ​സ​ർ ബോ​ർ​ഡ് സി​നി​മ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട​താ​ണു നി​ല​വി​ലെ ത​ട​സം. ഏ​പ്രി​ൽ 23-ന് ​ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ, പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തു ചി​ത്ര​ത്തി​നു തി​രി​ച്ച​ടി​യാകുകയും ചെയ്തു. തന്‍റെ അ​വ​സാ​ന ചി​ത്ര​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ വൈ​കി​പ്പി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ​ങ്കു​ണ്ടെ​ന്ന് വി​ജ​യ് ക​ഴി​ഞ്ഞ ദി​വ​സം പ​രോ​ക്ഷ​മാ​യി ആ​രോ​പി​ച്ചി​രു​ന്നു.

Related Stories

No stories found.
Pappappa
pappappa.com