'ജ​ന​നാ​യ​ക​ൻ' വ​രു​ന്നു; അവസാനത്തിൽ നിന്നൊരു അങ്കത്തുടക്കം

'ജനനായകൻ' ട്രയിലറിൽ വിജയ്
'ജനനായകൻ' ട്രയിലറിൽ വിജയ്സ്ക്രീൻ​ഗ്രാബ്
Published on

തെന്നിന്ത്യൻ സൂപ്പർതാരം വി​ജ​യ്‍​യു​ടെ, ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ ചി​ത്രം 'ജ​ന​നാ​യ​ക​ൻ' മാ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. സെ​ൻ​സ​ർ ബോ​ർ​ഡു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന കേ​സ് പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് ചി​ത്ര​ത്തിന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ഴി​യൊ​രു​ങ്ങി​യ​ത്.

ചി​ത്ര​ത്തിന്‍റെ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർമാ​താക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​തോ​ടെ സെ​ൻ​സ​ർ ബോ​ർ​ഡി​നു ചി​ത്രം വീ​ണ്ടും റി​വ്യൂ ചെ​യ്യാ​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നും സാ​ധി​ക്കും. ചി​ല മാ​റ്റ​ങ്ങ​ളോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​മെ​ന്നാ​ണ് തമിഴ് സി​നി​മാലോ​കത്തുനിന്നുള്ള റിപ്പോർട്ടുകൾ. നി​ല​വി​ലെ സൂചനകൾ പ്ര​കാ​രം ഫെ​ബ്രു​വ​രി 19 അ​ല്ലെ​ങ്കി​ൽ 20ന് ആണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. എ​ന്നാ​ൽ സെ​ൻ​സ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യാ​ൽ ഈ ​വ​രു​ന്ന വാ​ര​ന്ത്യം ത​ന്നെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

Must Read
സൂര്യ 46,47,കാര,വിത്ത് ലവ്... 2026-ലെ തമിഴ് സിനിമകളുമായി 'നെറ്റ്ഫ്ലിക്സ് പണ്ടി​​കൈ'
'ജനനായകൻ' ട്രയിലറിൽ വിജയ്

വി​ജ​യ് എ​ന്ന ന​ട​നെ സം​ബ​ന്ധി​ച്ചും ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തെ സം​ബ​ന്ധി​ച്ചും ഈ ​ചി​ത്രം വെ​റു​മൊ​രു വി​നോ​ദോ​പാ​ധി​യ​ല്ല. തിരഞ്ഞെടുപ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു മു​മ്പു​ള്ള വി​ജ​യ്‍​യു​ടെ അ​വ​സാ​ന സി​നി​മ​യാ​ണി​ത്. അ​തു​കൊ​ണ്ടുത​ന്നെ ആ​രാ​ധ​ക​ർ​ക്ക് ഇ​തു വൈ​കാ​രി​ക​മാ​യ ചിത്രമാണ്. ഫെ​ബ്രു​വ​രി 13ന് ​സേ​ല​ത്തു ന​ട​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടിവികെ) പാ​ർ​ട്ടി കോ​ൺ​ഫ​റ​ൻ​സിനു തൊ​ട്ടു​പി​ന്നാ​ലെ സി​നി​മ എ​ത്തു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ത​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കു​ന്ന 'മാ​നി​ഫെ​സ്റ്റോ' ആ​യി​രി​ക്കും ​സി​നി​മ​യെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

'ജനനായകൻ' ട്രയിലറിൽ വിജയ്
'ജനനായകൻ' ട്രയിലറിൽ വിജയ്സ്ക്രീൻ​ഗ്രാബ്

ഫെ​ബ്രു​വ​രി അ​വ​സാ​നത്തോടെ തെര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, അ​തി​നു മു​ൻ​പേ സി​നി​മ ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് രാ​ഷ്ട്രീ​യ മൈ​ലേ​ജ് നേ​ടു​ക എ​ന്ന​താ​ണ് അ​ണി​യ​റ​ക്കാ​രു​ടെ ല​ക്ഷ്യം. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള, രാ​ഷ്ട്രീ​യ​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഒ​രു ആ​ക്ഷ​ൻ ഡ്രാ​മ​യാ​യാ​ണ് "ജ​ന​നാ​യ​ക​ൻ' ഒ​രു​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന ഒ​രു നാ​യ​ക​നാ​യി വി​ജ​യ് എ​ത്തു​മ്പോ​ൾ, അ​തു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​ക്കു വ​ലി​യൊ​രു അ​ടി​ത്ത​റ​യു​ണ്ടാ​ക്കി ന​ൽ​കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

വെള്ളിത്തിരയിൽനിന്ന് ദ്രാവിഡമണ്ണിലേക്കു ചു​വ​ടു​വ​ച്ച ഇ​തി​ഹാ​സ താ​ര​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്ക് വി​ജ​യ്‍​യും ന​ട​ന്നു ക​യ​റു​മോ? 'ജ​ന​നാ​യ​ക​ൻ' അ​തി​നു​ള്ള ഉ​ത്ത​ര​മാ​കും.

Related Stories

No stories found.
Pappappa
pappappa.com