കേരളത്തിനുപിന്നാലെ ചെറുബജറ്റ് സിനിമകൾക്കായി ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കാൻ തമിഴ്‌നാട്

സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം സദസ്സിനൊപ്പം സെൽഫിയെടുക്കുന്ന വിജയ്
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം സദസ്സിനൊപ്പം സെൽഫിയെടുക്കുന്ന വിജയ്ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

തമിഴ് സിനിമകൾക്കു മാത്രമായി പ്രത്യേകം ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ചെറിയബജറ്റിൽ നിർമിക്കുന്ന തമിഴ് സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനൊപ്പം നിർമാതാക്കൾക്ക് മുടക്കുമുതൽ തിരിച്ചുപിടിക്കാനും കൂടിയാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.

ഇതിനായുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും സിനിമാമേഖലയിൽനിന്നുള്ളവരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ചലച്ചിത്രനിർമാതാക്കളുടെ വാർഷികപൊതുയോഗത്തിൽ ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി എ. രാജമോഹൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പിനുശേഷം വിശദമായ കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Must Read
അജിത്തിന്റെ കാർ റേസ് കാണുന്നതിനിടെ അരികിലേക്ക് തൃഷ;മുഖം വെട്ടിച്ചുമാറ്റി വിജയ്
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം സദസ്സിനൊപ്പം സെൽഫിയെടുക്കുന്ന വിജയ്

ചെറിയബജറ്റിൽ നിർമിക്കുന്ന തമിഴ് സിനിമകൾക്കായി പ്രത്യേക ഒ.ടി.ടി. പ്ലാറ്റ്‌ഫോം വേണമെന്നാവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന നേരത്തേ മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് നിവേദനം സമർപ്പിച്ചിരുന്നു.

തമിഴ്‌നാട് സർക്കാറിന്റെ ചലച്ചിത്രപുരസ്‌കാരങ്ങൾ ഇനി മുതൽ എല്ലാ വർഷവും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ മൂന്നുവർഷത്തിലൊരിക്കലാണ് പുരസ്‌കാരം നൽകുന്നത്. സിനിമാ ചിത്രീകരണത്തിനുള്ള അനുമതി എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഓൺലൈൻ അപേക്ഷാസംവിധാനം നടപ്പാക്കും. ഇതുവഴി നടപടികളിലെ കാലതാമസം കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി രാജമോഹൻ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ചിത്രീകരണത്തിനുള്ള അനുമതിക്കായി ഏകജാലകസംവിധാനം ഏർപ്പെടുത്തണമെന്നും നിർമാതാക്കളുടെ സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേരളം സർക്കാരിന്റെ സി സ്പേസ് ഒടിടിയുടെ ലോ​ഗോ
കേരളം സർക്കാരിന്റെ സി സ്പേസ് ഒടിടിയുടെ ലോ​ഗോകടപ്പാട്-റെഡിറ്റ്

കേരളം സർക്കാർ രണ്ടുവർഷം മുമ്പ് ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. 'സി സ്‌പേസ്' എന്ന പേരിൽ 2024 മാർച്ച് 7-നാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്. ഇന്ത്യയിലാദ്യമായിട്ടായിരുന്നു ഒരു സർക്കാർ ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചത്. കേരളം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ആണ് ഇത് നിയന്ത്രിക്കുന്നത്. വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇടം കിട്ടാത്ത കുറഞ്ഞ ബജറ്റിലുള്ള സ്വതന്ത്ര സിനിമകൾക്കും, ഡോക്യുമെന്ററികൾക്കും, കലാമൂല്യമുള്ള ചിത്രങ്ങൾക്കും കൃത്യമായ വരുമാനവും പ്രദർശന സൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സി സ്‌പേസ്' ആരംഭിച്ചതെങ്കിലും ഇത് പ്രതീക്ഷിച്ചത്ര വിജയമാകുകയോ പ്രേക്ഷകരിലേക്ക് എത്തുകയോ ചെയ്തില്ല.

Pappappa
pappappa.com