പ്രായം പ്രണയത്തിനു തടസമോ..?സൂര്യ-മമിത ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസര്‍ എത്തി

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ പുതിയ ചിത്രമായ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'-ന്റെ ആദ്യ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയനടി മമിത ബൈജുവാണ് സൂര്യയുടെ നായികയായി എത്തുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.

Must Read
സൂര്യയുടെ ആരാധകര്‍ നിരാശയില്‍;'കറുപ്പ്' ഏപ്രിലില്‍ റിലീസ് ചെയ്യില്ല
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്

സഞ്ജയ് വിശ്വനാഥ് എന്ന മുന്‍ പിസ്റ്റള്‍ ഷൂട്ടിങ് ചാമ്പ്യനായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. നാല്പതുകളില്‍ നില്‍ക്കുന്ന സഞ്ജയ് തന്റെ കരിയറിലെ മടങ്ങിവരവിനുള്ള തയാറെടുപ്പിലാണ്. ഇതിനിടയിലേക്കാണ് മാഡി എന്ന ഇരുപതുകാരിയായ യുവതിയായി മമിതയുടെ കഥാപാത്രം കടന്നുവരുന്നത്. സഞ്ജയ്‌യുടെ ശിഷ്യയായി എത്തുന്ന മാഡി അദ്ദേഹവുമായി പ്രണയത്തിലാകുന്നു.

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

എന്നാല്‍ ഇരുപത് വയസിന്റെ പ്രായവ്യത്യാസം ഇരുവരുടെയും ബന്ധത്തില്‍ വലിയൊരു തടസമായി മാറുന്നു. 'നിന്റെ പ്രായത്തിലുള്ള എത്രയോ ചെറുപ്പക്കാര്‍ നിനക്കായി കാത്തുനില്‍ക്കുന്നുണ്ട്' എന്ന് സഞ്ജയ് പറയുമ്പോള്‍, 'എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്നെ പ്രണയിച്ചുകൂടാ..?' എന്ന് മാഡി തിരിച്ചു ചോദിക്കുന്ന രംഗം ടീസറിലെ ആകര്‍ഷകമായ ഒരു ഭാഗമാണ്. കൂടാതെ, ഒരു കുഞ്ഞിനെ കൈയിലേന്തിയുള്ള സൂര്യയുടെ രംഗം കഥയില്‍ പുതിയൊരു സസ്‌പെന്‍സ് കൂടി ബാക്കിവയ്ക്കുന്നുണ്ട്.

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സൂര്യയുടെ ക്ലാസ് പ്രകടനത്തെയും മമിതയുടെ കൂടെയുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രിയെയും ആരാധകര്‍ ഇതിനകം ഏറ്റെടുത്തു. പ്രായവ്യത്യാസമുള്ള പ്രണയത്തെ സംവിധായകന്‍ വളരെ നിര്‍മലമായി കൈകാര്യം ചെയ്തിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 'സൂര്യയുടെ പഴയ പ്രണയവേഷങ്ങള്‍ കാണാന്‍ കൊതിക്കുന്നവര്‍ക്ക് ഇതൊരു വിരുന്നായിരിക്കും' എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും നിമിഷ് രവിയുടെ ക്യാമറയും ടീസറിന്റെ മാറ്റ് കൂട്ടുന്നുണ്ട്. സിതാര എന്റര്‍ടൈന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറില്‍ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചനയെങ്കിലും റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
Pappappa
pappappa.com